You are Here : Home / USA News

സിന്‍സിനാറ്റി ബാങ്ക് വെടിവെപ്പ് - കൊല്ലപ്പെട്ടവരില്‍ മുന്‍ വെല്ലുര്‍ ഐ.ടി. വിദ്യാര്‍ത്ഥി പ്രിഥ്വിയും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, September 07, 2018 10:54 hrs UTC

സിന്‍സിനാറ്റി: സിന്‍സിനാറ്റി 511 വാള്‍നട്ട് സ്ട്രീറ്റ് ഫിഫ്ത്ത് തേഡ് ബാങ്ക് സെന്ററില്‍ സെപ്റ്റംബര്‍ 6 വ്യാഴാഴ്ച രാവിലെ 9.10ന് നടന്ന വെടിവെപ്പില്‍ മരിച്ചവരുടെ പേരുകള്‍ ഹാമില്‍റ്റണ്‍ കൗണ്ടി കൊറോണേഴ്‌സ് ഓഫീസ് ഔദ്യോഗികമായി പുറത്തുവിട്ടു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ആന്ധ്രാക്കാരനുമായ പ്രിത്വുരാജ് കണപ്പി (25), റിച്ചാര്‍ഡ് ന്യൂ കമര്‍ (64), ലൂയിസ് ഫെലിപ്പ് കാല്‍ഡറോണ്‍ (48) എന്നിവരും, വെടിവെപ്പു നടത്തിയ ഒമര്‍ എന്റിക് സാന്റാ പെരസ് (29) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. 200 റൗണ്ട് വെടിവെക്കുന്നതിനാവശ്യമായത് പ്രതി കരുതിയിരുന്നതായി പോലീസ് പറഞ്ഞു. പന്ത്രണ്ടു ബുള്ളറ്റുകള്‍ ശരീരത്തില്‍ തറച്ച വിറ്റ്‌നി ഓസ്റ്റിന്‍ (37) യു.സി. മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. ബിസിനസ്സ് സ്യൂട്ടിലാണ് ഒമര്‍ ബാങ്ക് ലോബിയിലെത്തിയത്. ലോഡിങ്ങ് ഡോക്കിലൂടെ അകത്തേക്കു പ്രവേശിച്ച് തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പ് സംഭവം അറിഞ്ഞു മൂന്നുമിനിട്ടിനുള്ളില്‍ എത്തിച്ചേര്‍ന്ന പോലീസിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. ബാങ്ക് ലോബിയുടെ ഗ്ലാസു വിന്‍ഡോയിലൂടെ വെടിവെച്ചാണ് ഒമറിനെ പോലീസ് വധിച്ചത്. പോലീസുകാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒമര്‍ ബാങ്ക് ജീവനക്കാരനായിരുന്നില്ലെന്നും, വെടിവെക്കാന്‍ പ്രേരിപ്പിച്ചതു എന്തായിരുന്നവെന്നും അന്വേഷിച്ചുവരുന്നതായി കൗണ്ടി പ്രോസിക്യൂട്ടര്‍ ജോ പറഞ്ഞു. വെല്ലൂര്‍ ഐ.റ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് സതീഷ് പ്രിഥ്വിയുടെ മരണം സ്ഥിരീകരിച്ചു. അടുത്തിടെയാണ് പ്രിഥ്വി അമേരിക്കയില്‍ എത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.