You are Here : Home / USA News

ദീര്‍ഘായുസ്സ് ശാപമായി ചിത്രീകരിക്കുന്ന തലമുറയുടെ വളര്‍ച്ച ആപല്‍ക്കരം: ജെ. ലളിതാംബിക

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 03, 2018 11:02 hrs UTC

ഡാലസ്: മനുഷ്യായുസ്സില്‍ ചെയ്ത നന്മ പ്രവര്‍ത്തികള്‍ക്ക് അംഗീകാരമായി ഈശ്വന്‍ മനുഷ്യനു കനിഞ്ഞു നല്‍കുന്ന അനുഗ്രഹമാണ് ദീര്‍ഘായുസ്സെന്നും അപ്പനേയും അമ്മയേയും ബഹുമാനിക്കുന്നവന് ദീര്‍ഘായുസ്സുണ്ടാകുമെന്നുള്ള പരമ്പരാഗത വിശ്വാസങ്ങളെ ആദരിച്ചിരുന്ന കാലഘട്ടത്തില്‍ നിന്നും ദീര്‍ഘായുസ്സിനെ ശാപമായി കണക്കാക്കുകയും അച്ചനമ്മമാരുടെ സാന്നിധ്യം പോലും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ഇത്തരം ചിന്താഗതികള്‍ വച്ചു പുലര്‍ത്തുന്ന യുവതലമുറയുടെ വളര്‍ച്ച ആപല്‍ക്കരമാണെന്നും ജെ. ലളിതാംബിക ഐഎഎസ് ഓര്‍മ്മപ്പെടുത്തി. സെപ്റ്റബര്‍ 1 ശനിയാഴ്ച ഡാലസ് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച സീനിയര്‍ സിറ്റിസണ്‍ സെമിനാറില്‍ മുഖ്യതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ഇവര്‍. കേരളാ സര്‍ക്കാരില്‍ ഉയര്‍ന്ന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഇവര്‍ സമര്‍ത്ഥയായ ഒരു ഭരണാധികാരി മാത്രമായിരുന്നില്ലെന്നും ഹാസ്യ സാഹിത്യത്തിലെ ഏക സ്ത്രീ സാന്നിധ്യവുമായിരുന്നുവെന്നും സദസ്സിനു ഇവരെ പരിചയപ്പെടത്തി ലാനാ സെക്രട്ടറി ജോസന്‍ ജോര്‍ജ് പറഞ്ഞു.

വാര്‍ധക്യവും സ്മൃതിയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ ഭിഷഗ്വരനും, സാഹിത്യ വിമര്‍ശകനുമായ ഡോ. എം. വി. പിള്ള പ്രബന്ധം അവതരിപ്പിച്ചു. വാര്‍ദ്ധക്യ സഹജമായ ഒന്നല്ല ഓര്‍മ്മകുറവെന്നും, തലച്ചോറിന് ആവശ്യമായ വ്യായാമം നല്‍കിയാല്‍ ഓര്‍മ്മ കുറവെന്ന അസുഖത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താനാകുമെന്ന് ഡോ. പിള്ള പറഞ്ഞു. ദൈനദിന സംഘര്‍ഷങ്ങള്‍ ലഘുകരിക്കാനായാല്‍ അകാല വാര്‍ധക്യത്തെ പൂര്‍ണ്ണമായും ഒഴിയാനാകുമെന്നും പിള്ള അഭിപ്രായപ്പെട്ടു. യോഗാ പരിശീലനത്തിന്റെ ആവശ്യകതയെ കുറിച്ച് അബ്രഹാം മാത്യു ക്ലാസ്സെടുത്തു. ഐ. വര്‍ഗീസ്, റോയ് കൊടുവത്ത്, ഡാനിയേല്‍ കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.