You are Here : Home / USA News

വാജ്‌പേയിയുടെ നിര്യാണത്തില്‍ ഡാളസില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Tuesday, August 21, 2018 10:38 hrs UTC

ഡാളസ്: ഇന്ത്യന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാപാര്‍ട്ടി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസും, ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. ആഗസ്റ്റ് 18ന് ഇന്ത്യന്‍ അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഐ.എ.എന്‍.ടി., ഐ.എ.എന്‍.ടി., ഐ.എ.എഫ്.സി. ബോര്‍ഡ് അംഗങ്ങള്‍ക്ക് പുറമെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ വൈസ് കോണ്‍സുലര്‍ രാകേഷ് ബനാട്ടി, ഡോ.പ്രസാദ് തോട്ടക്കൂറ, കമാല്‍ കൗശില്‍ തുടങ്ങിയവര്‍ മുന്‍ പ്രധാനമന്ത്രിയുടെ സ്മരണകള്‍ പങ്കുവെച്ചു. ഇന്ത്യക്കും, ലോകജനതക്കും വാജ്‌പേയ് നല്‍കിയ സംഭാവനകള്‍ വിലയേറിയതായിരുന്നുവെന്ന് അംഗങ്ങള്‍ ചൂണ്ടികാട്ടി. ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ഇലക്ട് ബി.എന്‍.റാവു വാജ്‌പേജിയുടെ അലങ്കരിച്ച ചിത്രത്തിനു മുമ്പില്‍ ദീപം തെളിയിച്ചു. ഭാരതത്തിന്റെ വളര്‍ച്ചയില്‍ വാജ്‌പേയ് പ്രധാനമന്ത്രിയെന്ന നിലയില്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നുവെന്ന് റാവു അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് അബിജിത് റെയ്ല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കു പ്രത്യേകം നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.