You are Here : Home / USA News

ഫോമയിലൂടെ തൊഴിലവസരങ്ങള്‍….. വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌

Text Size  

Story Dated: Thursday, October 24, 2013 04:05 hrs UTC

 

http://www.emalayalee.com/admin/advertisement2/63322resize_1382582788.jpgന്യൂജെഴ്‌സി: ശക്തമായൊരു യുവതലമുറയെ വാര്‍ത്തെടുക്കണമെന്നുള്ള ഫോമയുടെ ദീര്‍ഘവീക്ഷണത്തില്‍നിന്നും ഉരുത്തിരിഞ്ഞ `യംഗ്‌ പ്രൊഫഷണല്‍സമ്മിറ്റ്‌ 2013 ` ഒട്ടേറെ പ്രമുഖ വ്യക്തികളുടെയും റിക്രൂട്ടിംഗ്‌ കമ്പനികളുടെയും സാന്നിധ്യത്തില്‍ നവംബര്‍ 16ന്‌ ന്യൂജേഴ്‌സിയില്‍ വെച്ച്‌ നടത്തപ്പെടുകയാണ്‌.

വിവിധ മേഖലകളില്‍നിന്നും ബിരുദമെടുത്ത ഉദ്യോഗാര്‍ത്ഥികളും, മികച്ച ജോലിയോ, സ്വന്തമായൊരു ബിസ്സിനസ്‌ തുടങ്ങണമെന്നോ സ്വപ്‌നംകാണുന്ന യുവജനങ്ങള്‍ക്കും വളരെ പ്രയോജനം ചെയ്യുന്നതാണ്‌ ഫോമയുടെ ഈ സംരംഭം.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കമ്പനി പ്രതിനിധികളും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍മാരും അടങ്ങുന്ന സംഘം ഉദ്യോഗാര്‍ത്ഥികളുമായി മുഖാമുഖം കണ്ടു സംസാരിക്കുന്നതാണ്‌.

ഗെയിം ചെയ്‌ഞ്ചര്‍ (Game Changer ), ഗ്രീന്‍എര്‍ത്ത്‌ (Green Earth ), നെക്‌സ്‌എയ്‌ജ്‌ ടെക്‌നോളജീസ്‌ (Nex Age Tecnologies ), നെസ്റ്റ്‌ ( Nest), മണിഡാര്‍ട്ട്‌ (Money Dart), ഓര്‍ക്കിഡ്‌ കണ്‍സള്‍ട്ടിംഗ്‌ (Orchid Consulting), ഫോറന്‍സ്‌ (Fourans), എസ്‌ക്യൂബ്‌സ്‌ (S - Cubes), ട്രെയില്‍ ബ്ലേസ്സേഴ്‌സ്‌ (Trail Blazzers), ക്യൂബ്‌സ്‌ (Cubes), അഷ്വേര്‍ഡ്‌ കെയര്‍ സിസ്റ്റംസ്‌ (Assured Care Systems)നഴ്‌സസ്‌ ഫൈന്റേഴ്‌സ്‌ (Nurses Finders) തുടങ്ങി ഒട്ടനവധി പ്രമുഖ കമ്പനികളാണ്‌ ഫോമ സമ്മിറ്റിന്‌ എത്തുന്നത്‌.

പുതുതായി ഒബാമ ഭരണകൂടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന `ഒബാമ കെയര്‍`, ലീഡര്‍ഷിപ്പ്‌, സംരംഭകരത്വം, തൊഴില്‍ വികസനം, യുവജനങ്ങളെ ദേശീയ രാഷ്ട്രീയത്തിലേക്ക്‌ കൊണ്ടുവരിക തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റില്‍ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നുണ്ട്‌.

ഇതിനോടകം ഏകദേശം നൂറോളം പേര്‍ സമ്മിറ്റില്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന പരിപാടികളില്‍ ജോബ്‌ ഫെയര്‍, സാംസ്‌കാരിക സമ്മേളനം, കലാവിരുന്നും ഉള്‍പ്പടെ വൈകിട്ട്‌ 9 മണിക്ക്‌ പര്യവസാനിക്കും.

തികച്ചും സൗജന്യവും ഉപകാരപ്രദവുമായ ഈ സമ്മേളനത്തിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യുന്നതിനോടൊപ്പം വിവിധ കമ്പനികള്‍ ഒരുക്കുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഫോമ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു , സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ രാജു ഫിലിപ്പ്‌, ജോയിന്റ്‌ സെക്രട്ടറി റിനീ പൗലോസ്‌ , ജോയിന്റ്‌ ട്രഷറര്‍ സജീവ്‌ വേലായുധന്‍ എന്നിവരും സമ്മിറ്റിന്റെ ചെയര്‍മാന്‍ ജിബി തോമസ്‌ മോളോപ്പറമ്പിലും ആഹ്വാനം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: http://www.fomaa.com/html/YPS2013.html
രജിസ്റ്റര്‍ചെയ്യാന്‍: http://www.fomaa.com/html/YPS2013Registration.html

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.