You are Here : Home / USA News

ന്യുയോർക്ക് റിവൈവൽ 2018

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, August 14, 2018 10:08 hrs UTC

ന്യുയോർക്ക് : രക്ഷാമാർഗ്ഗം മിനിസ്ട്രിയും ന്യൂയോർക്ക് ഹെബ്രോൻ ഐ.പി.സി സഭയും സംയുക്തമായി നടത്തുന്ന ഒരു വാര ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ആഗസ്റ്റ് 19 മുതൽ 26 വരെ ക്യൂൻസ് ബാപ്റ്റിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. 19 ന് ഞായറാഴ്ച വൈകിട്ട് 7ന് ഐ.പി.സി നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ പ്രസിഡൻറ് പാസ്റ്റർ ജോസഫ് വില്യംസ് ഉത്ഘാടനം നിർവ്വഹിക്കും. ദിവസവും പകൽ 9.30 മുതൽ 12.30 വരെയും വൈകിട്ട് 6.30 മുതൽ 9.30 വരെയും യോഗങ്ങൾ ഉണ്ടായിരിക്കും. 26 ന് ഞായറാഴ്ച ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും വിശുദ്ധ ആരാധനയോടും കൂടി സമാപിക്കും. ലോക പ്രസിദ്ധരായ നിരവധി അനുഗ്രഹീത പ്രഭാഷകർ പരിശുദ്ധാത്മ നിറവിൽ ഒത്തുചേരുന്ന ആത്മീയ സമ്മേളനത്തിൽ രക്ഷാമാർഗം മിനിസ്ട്രിസ് ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. ബാബു തോമസ് : 516 248 9598 , ബ്രദർ റെനി വർഗീസ്: 347 869 1689

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.