You are Here : Home / USA News

ഇല്ലിനോയി മലയാളി അസോസിയേഷന് നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 14, 2018 12:25 hrs UTC

ചിക്കാഗോ: ചിക്കാഗോയിലെ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷനെ നയിക്കാന്‍ പുതിയ ഭാരവാഹികളെ ഈമാസം പത്താം തീയതി നടന്ന പൊതുയോഗത്തില്‍ വച്ചു ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ജോര്‍ജ് പണിക്കര്‍ (പ്രസിഡന്റ്), വന്ദന മാളിയേക്കല്‍ (സെക്രട്ടറി), റോയി മുളകുന്നം (സീനിയര്‍ വൈസ് പ്രസിഡന്റ്), ജോര്‍ജ് മാത്യു (സീനിയര്‍ വൈസ് പ്രസിഡന്റ്), ജോയി പീറ്റര്‍ ഇണ്ടിക്കുഴി (ട്രഷറര്‍), ഏബ്രഹാം ചാക്കോ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ പ്രസിഡന്റ് സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 2016- 18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജോസി കുരിശിങ്കല്‍ റിപ്പോര്‍ട്ടും, രാജു പാറയില്‍ കണക്കും അവതരിപ്പിച്ചത് യോഗം പാസാക്കി. സിറിയക് കൂവക്കാട്ടില്‍ (ചെയര്‍മാന്‍), മറിയാമ്മ പിള്ള, അനില്‍കുമാര്‍ പിള്ള എന്നിവര്‍ അംഗങ്ങളായ ഇലക്ഷന്‍ കമ്മീഷന്‍ ആണ് തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരേയും തെരഞ്ഞെടുത്തു.

കോണ്‍സ്റ്റിറ്റിയൂഷന്‍: സാം ജോര്‍ജ്, പബ്ലിസിറ്റി: കുര്യന്‍ തുരുത്തിക്കര, സുവനീര്‍: രാജു പാറയില്‍, ഫണ്ട് റൈസിംഗ്: അനില്‍ പിള്ള, യൂത്ത് കോര്‍ഡിനേറ്റര്‍: ഷിനോദ് ജോര്‍ജ്, സ്‌പോര്‍ട്‌സ് & റിക്രിയേഷന്‍: സിറിയക് കൂവക്കാട്ടില്‍, മെമ്പര്‍ഷിപ്പ്: ബേസില്‍ പെരേര, ആര്‍ട്‌സ് ക്ലബ്: ജോസി കുരിശിങ്കല്‍, വിമന്‍സ് കോര്‍ഡിനേറ്റര്‍: ജെസി മാത്യുക്കുട്ടി, യൂത്ത് ഫെസ്റ്റിവല്‍: ജോയി ചെമ്മാച്ചേല്‍ എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാന്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അമേരിക്കയില്‍ ആദ്യമായി തുടക്കംകുറിച്ച "യൂത്ത് ഫെസ്റ്റിവല്‍' പൂര്‍വ്വാധികം ഭംഗിയായി നടത്തുമെന്നും അതിനു ചിക്കാഗോ മലയാളികളുടെ സമ്പൂര്‍ണ്ണ പിന്തുണ ഇല്ലിനോയി മലയാളി അസോസിയേഷന് നല്‍കണമെന്നും തെരഞ്ഞെടുപ്പിനുശേഷം ജോര്‍ജ് പണിക്കര്‍ ആവശ്യപ്പെട്ടു. അസിസിയേഷന്റെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി മുന്‍ പ്രസിഡന്റ് പോള്‍ പറമ്പിയെ വീണ്ടും തെരഞ്ഞെടുത്തു.

സെപ്റ്റംബര്‍ ആദ്യവാരം ഓണാഘോഷം നടത്തുന്നതായി അനില്‍ പിള്ള (ചെയര്‍മാന്‍), മറിയാമ്മ പിള്ള, സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ക്ക് യോഗം അധിക ചുമതല നല്‍കി. ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ തയാറുള്ളവരും, ഓണാഘോഷത്തിന്റെ കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരും സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും അറിയിക്കുന്നു. ഫോണ്‍: 847 401 7771.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.