You are Here : Home / USA News

മാഗിന്റെ ഓണാഘോഷം ഓഗസ്റ്റ് 18-ന്

Text Size  

Story Dated: Saturday, August 11, 2018 11:07 hrs UTC

മാത്യു വൈരമണ്‍

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) ഓണാഘോഷം ഓഗസ്റ്റ് 18-നു രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ വിവിധ കലാപരിപാടികളോടെ സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി തമ്പുരാന്‍ എഴുന്നെള്ളും. പൂക്കളം, തിരുവാതിരകളി, പുലിക്കളി, വടംവലി, നൃത്തസംഗീത പരിപാടികള്‍, മിമിക്രി തുടങ്ങിയ കലാപരിപാടികളോടൊപ്പം കേരള വിഭവങ്ങളോടുകൂടിയ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷ്വാ ജോര്‍ജ് (പ്രസിഡന്റ്) 281 773 7988, തോമസ് മാത്യു (സെക്രട്ടറി) 281 450 1410, അബ്രഹാം തോമസ് (ട്രഷറര്‍) 832 922 8187, ആന്‍ഡ്രൂസ് ജേക്കബ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 713 885 7934, ഡോ. മാത്യു വൈരമണ്‍ (പി.ആര്‍.ഒ) 281 857 7538.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.