You are Here : Home / USA News

മാര്‍ത്തോമാ റീജിയണല്‍ കോണ്‍ഫറന്‍സ്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

Story Dated: Wednesday, October 23, 2013 10:02 hrs UTC

ജോര്‍ജി വര്‍ഗീസ്‌

 

ഫ്‌ളോറിഡ: ക്രിസ്‌ത്യന്‍ റിട്രീറ്റ്‌ സെന്റര്‍ ബ്രാഡിന്റണില്‍ വെച്ച്‌ നവംബര്‍ ഒന്നു മുതല്‍ മൂന്നുവരെ നടക്കുന്ന റീജിയണല്‍ കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്‌ച ഏഴുമണിക്ക്‌ ആരംഭിക്കുന്ന പൊതുസമ്മേളനത്തോടെ കോണ്‍ഫറന്‍സിനു തിരശീല ഉയരും. ഭദ്രാസനാധ്യക്ഷന്‍ റൈറ്റ്‌ റവ.ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ തിരുമേനി കോണ്‍ഫറന്‍സില്‍ ആദ്യാവസാനം പങ്കെടുത്ത്‌ നേതൃത്വം നല്‍കും. നിരണം -മാരാമണ്‍ ഓക്‌സിലറി ബിഷപ്പ്‌ റൈറ്റ്‌ റവ.ഡോ. യുയാക്കീം മാര്‍ കൂറിലോസ്‌ തിരുമേനി ഞായറാഴ്‌ചയിലെ വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നുള്ള ജൂബിലി സമ്മേളനത്തിലും മുഖ്യകാര്‍മികത്വം വഹിക്കും. ഫ്‌ളോറിഡ ഡിവൈന്‍ പ്രെയര്‍ സെന്റര്‍ ഡയറക്‌ടറും മുരിങ്ങൂര്‍ പോട്ട ധ്യാന കേന്ദ്രം മുന്‍ ഡയറക്‌ടറുമായിരുന്ന റവ. ഫാ. ആന്റണി തെക്കനേത്ത്‌, പ്രമുഖ പ്രാസംഗികനും അമേരിക്കന്‍ ഭദ്രാസന സെക്രട്ടറിയുമായ റവ. കെ.ഇ. ഗീവര്‍ഗീസ്‌, യുവാക്കളുടെ പ്രതിനിധിയും മികച്ച സംഘാടകനുമായ ജസ്റ്റിന്‍ മാത്യു, ഡാളസ്‌ എന്നിവരാണ്‌ കോണ്‍ഫറന്‍സില്‍ പ്രാസംഗികരായി എത്തുന്നത്‌. വെള്ളിയാഴ്‌ച മൂന്നു മണി മുതല്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കും. വേദപഠനം, ധ്യാനം, ടാലന്റ്‌ ഈവനിങ്‌, ക്യാമ്പ്‌ ഫയര്‍ തുടങ്ങിയവ കുടുംബ സംഗമത്തില്‍ ഉണ്ടായിരിക്കം. ഞായറാഴ്‌ച എട്ടുമണിക്ക്‌ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടത്തപ്പെടുന്ന ഡയോസിഷന്‍ രജതജൂബിലി സമ്മേളനത്തില്‍ സതേണ്‍ റീജിയണിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ഭക്തജനങ്ങള്‍ പങ്കെടുക്കും. സൗത്ത്‌ ഫ്‌ളോറിഡ മാര്‍ത്തോമാ ഇടവക ആതിഥേയത്വം വഹിക്കുന്ന ഈ സമ്മേളനത്തിന്‌ വികാരി റവ ജോണ്‍ മാത്യു പ്രസിഡന്റായും, ഡയോസിഷന്‍ കൗണ്‍സില്‍ അംഗം ജോര്‍ജി വര്‍ഗീസ്‌ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.