You are Here : Home / USA News

പച്ചിക്കര ദമ്പതികള്‍ അറ്റ്‌ലാന്റയില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 08, 2018 02:31 hrs UTC

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ക്‌നാനായക്കാരുടെ ചിരകാല അഭിലാഷമായ കമ്യൂണിറ്റി സെന്ററിന്റെ ഫണ്ടിനുവേണ്ടി നടത്തുന്ന റാഫിളിന്റെ ആദ്യ ടിക്കറ്റിനായുള്ള ആവേശകരമായ ജനകീയ ലേലത്തില്‍ പച്ചിക്കര ജോയി -സെലിന്‍ ദമ്പതികള്‍ വിജയം കരസ്ഥമാക്കി. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ (കെ.സി.എ.ജി) പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പരിപാടിക്ക് ജോണി ഇല്ലാക്കാട്ടില്‍ ലേലം വിളിക്ക് നേതൃത്വം നല്‍കി. ഹോളിഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ബോബന്‍ വട്ടപുറത്ത് അച്ചനു കൊടുത്ത ആദ്യ ടിക്കറ്റ് ബുക്കിലെ ആദ്യ ടിക്കറ്റിനായുള്ള (0001) ലേലം വിളിയാണ് 4800 ഡോളറിനു പച്ചിക്കര ജോയി വിളിച്ച് കരസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷത്തെ പള്ളി പെരുന്നാളിനു നടത്തപ്പെട്ട ജനകീയ ലേലത്തില്‍ പച്ചിക്കര ജോയി - സെലിന്‍ ദമ്പതികള്‍ വിജയം നേടിയിരുന്നു. കെ.സി.എ.ജി വൈസ് പ്രസിഡന്റ് തോമസ് മുണ്ടത്താനവും ഭാര്യ സബീനയുടേയും 10 റാഫിള്‍ ടിക്കറ്റിന്റെ 1000 ഡോളര്‍ ബില്‍ഡിംഗ് ഫണ്ട് റൈസിംഗ് കമ്മിറ്റി കോ ചെയര്‍ സാബു ചെമ്മലക്കുഴിക്ക് നല്‍കി ഫണ്ട് റൈസിംഗ് ചടങ്ങ് ഉദ്ഘാടനം നടത്തി.

 

ഫണ്ട് റൈസിംഗ് സംഘാടകനായ ഡൊമിനിക് ചാക്കോനാല്‍, റാഫിള്‍ ടിക്കറ്റ് കോര്‍ഡിനേറ്റര്‍ തോമസ് കല്ലിടാന്തിയും ചേര്‍ന്നു ലേലംവിളി പരിപാടി ആസൂത്രണം ചെയ്തു. കെ.സി.എ.ജി ട്രഷറര്‍ സാജു വട്ടക്കുന്നേന്‍, കമ്മിറ്റി മെമ്പര്‍ ലൂക്കോസ് ചക്കാലപടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.സി.എ.ജിയുടെ എല്ലാ ഫാമിലിക്കും 100 ഡോളറിന്റെ 10 ടിക്കറ്റുള്ള ഒരു ബുക്ക് വെച്ചാണ് വില്‍ക്കാന്‍ കൊടുത്തിരിക്കുന്നത്. ടയോട്ട ക്യാമറി 2019 മോഡല്‍ കാറാണ് ഒന്നാം സമ്മാനം. കൂടാതെ മറ്റനവധി സമ്മാനങ്ങളും റാഫിള്‍ ടിക്കറ്റിന് നറുക്ക് എടുക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.