You are Here : Home / USA News

പ്രളയക്കെടുതിയില്‍ കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 07, 2018 10:57 hrs UTC

ഹൂസ്റ്റണ്‍: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കാരുണ്യ സ്പര്‍ശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹ്യുസ്റ്റണ്‍ പ്രോവിന്‍സ് അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളായ അയ്മനം, പരിപ്പ്, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു.ഹ്യുസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ് എസ്. കെ. ചെറിയാന്‍, ട്രഷറര്‍ ബാബു ചാക്കോ എന്നിവരുടെ നേതുത്വത്തില്‍ ശേഖരിച്ച ഫണ്ട് അയ്മനം പഞ്ചായത്ത് ഭരണസമിതിയെ എല്‍പ്പിക്കുകയും അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍, മെംബര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേരിട്ട് അര്‍ഹരായവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുകയും ചെയ്തു. ന്യു ജേഴ്‌സി പ്രോവിന്‍സിന്റെ സഹായത്തോടുകൂടി അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യുവിന്റെ നേത്രുത്വത്തില്‍ കേരള കൗണ്‍സില്‍ കുട്ടനാടിലെ ക്യമ്പുകളില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ വിവിധ ഘടകങ്ങള്‍ മഴവെള്ളക്കെടുത്തിയില്‍ ദുരിതമനുഭവിച്ച കുടുംബങ്ങള്‍ക്ക് ഒരു താങ്ങായി സര്‍ഗക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേത്രുത്വത്തില്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലായി 9163 കുടുംബങ്ങള്‍ക്കു അരി, പയര്‍, സോപ്പ്, കുടിവെള്ളം, ബിസ്‌കറ്റ് മുതലായ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. ഈ കാരുണ്യ പ്രവര്‍ത്തിയില്‍ കൈത്താങ്ങായി മുമ്പോട്ടു വന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബത്തിലെ അംഗങ്ങളുടെ സഹകരണത്തിന് അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.