You are Here : Home / USA News

വെസ്ലി മാത്യുസിന്റെ ജാമ്യത്തുക പാതിയായി കുറച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, August 02, 2018 11:05 hrs UTC

ഡാലസ്: ഷെറിന്‍ മാത്യൂസിന്റെ (3) മരണത്തില്‍ അറസ്റ്റിലായ വളര്‍ത്തു പിതാവ് വെസ്ലി മാത്യുസിന്റെ ജാമ്യത്തുക പാതിയായി കുറച്ചു. കൊലപാതകം, കുട്ടിയെ പരുക്കേല്പിക്കല്‍ എന്നീ ചാര്‍ജുകളില്‍ ഒരു മില്യന്‍ ഡോളറും തെളിവു നശിപ്പിച്ചു എന്നതിനു 250,000 ഡോളറുമായിരുന്നു ജാമ്യം നിശ്ചയിച്ചിരുന്നത്. ഇത് യഥാക്രമം 5 ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെ കുറച്ചു. ജാമ്യത്തുക കൂടുതലാണെന്നും അതു കുറച്ചാല്‍ മാത്യുസിനു ജയിലില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയുമെന്നും പ്രതിഭാഗം അറ്റോര്‍ണിമാര്‍ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. വെസ്ലിയുടെ ഭാര്യ സിനി മാത്യുസും ജയിലിലാണ്. കുട്ടിയെ ഒറ്റക്കാക്കി പോയി എന്ന കുറ്റത്തിനു 250,000 ഡോളര്‍ ജാമ്യത്തുകയാനു കോടതി നിശ്ചയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.