You are Here : Home / USA News

മരിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐ.പി.സി.എന്‍.എ സഹായധനം കൈമാറി

Text Size  

Story Dated: Sunday, July 29, 2018 01:07 hrs UTC

ഡോ. ജോര്‍ജ് കാക്കനാട്ട്

മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തു മടങ്ങവേ വള്ളം മറിഞ്ഞു മരിച്ച ആപ്പാഞ്ചിറ സ്വദേശി കെ.കെ. സജി, തിരുവല്ല ഇരവിപേരൂര്‍ ഓതറ സ്വദേശി ബിബിന്‍ ബാബു എന്നിവര്‍ ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്യഘട്ട സഹായധനം കൈമാറി. സജിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ഡിഡി മോന്‍സ് ജോസഫ് എം.എല്‍.എയും, ബിബിന്‍ ബാബുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ഡിഡി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. സനല്‍കുമാറും കൈമാറി മാതൃഭൂമി ന്യൂസ് സീനിയര്‍ ന്യൂസ എഡിറ്റര്‍ ഡി. പ്രമേഷ് കുമാര്‍, ചീഫ് റിപ്പോര്‍ട്ടര്‍ പ്രദീപ് ജോസഫ്, റിപ്പോര്‍ട്ടര്‍ ജോസി ബാബു, കോട്ടയം പ്രസ് ക്‌ളബ് സെക്രട്ടറി എസ്.സനില്‍ കുമാര്‍, നോര്‍ത്ത് അമേരിക്കന്‍ പ്രസ് ക്ലബ് പ്രതിനിധി ജിജു കുളങ്ങര, അനീഷ് മാത്യൂസ് എന്നിവര്‍ പങ്കെടുത്തു. മരണ വാര്‍ത്ത അറിഞ്ഞ ഉടന്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമായി ഓരോ ലക്ഷം രൂപ ഇന്ത്യ പ്രസ് ക്ലബ് ഉടന്‍ നല്‍കുമെന്ന് പ്രസിഡണ്ട് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സജിയും ബിബിനും ഉള്‍പ്പെട്ട അഞ്ച് അംഗ സംഘം വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്തു മടങ്ങവേ വള്ളം മുങ്ങി അപകടത്തില്‍പെട്ടത് . മൂന്ന് പേരെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചു . കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ പരേതനായ കൊച്ചിന്റെയും സൗദാമിനിയുടെയും പുത്രനാണ്‌കെ. കെ. സജി (46). ചാനല്‍ സംഘത്തിന്റെ െ്രെഡവറും ഇരവിപേരൂര്‍ കോഴിമല കൊച്ചിറാമുറിയില്‍ (ഉഴത്തില്‍) ബാബുജോണിന്റെയും കുഞ്ഞുമോളുടെയും മകനാണ് ബിബിന്‍ ബാബു (27).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.