You are Here : Home / USA News

ട്രംമ്പ് ടിഷര്‍ട്ട് ധരിച്ചതിന് അച്ചടക്കനടപടിക്ക് വിധേയനായ വിദ്യാര്‍ത്ഥിക്ക് 25000 ഡോളര്‍ നഷ്ടപരിഹാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 26, 2018 12:06 hrs UTC

ശാലോം (ഒറിഗണ്‍): 'ഡൊണാള്‍ഡ് ജെ. ട്രംമ്പ്' ബോര്‍ഡര്‍ വാള്‍കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടി. ഷര്‍ട്ട് ധരിച്ചു സ്‌കൂളില്‍ ഹാജരായ വിദ്യാര്‍ത്ഥിയെ അച്ചടക്കനടപടിയുടെ ഭാഗമായ് സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ജില്ലാ വിദ്യഭ്യാസ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍ന്നു. വിദ്യാര്‍ത്ഥിക്ക് 25000 ഡോളര്‍ നഷ്ടപരിഹാരവും, പ്രിന്‍സിപ്പാള്‍ മാപ്പപേക്ഷ എഴുതി കൊടുക്കുകയും ചെയ്യണമെന്നതാണ് ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍. ജൂലായ് 25 ചൊവ്വാഴ്ചയായിരുന്നു തീരുമാനമുണ്ടായത്. ലിബര്‍ട്ടി ഹൈസ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥി അഡിസണ്‍ ബാര്‍ണിസ് (18) ഈ വര്‍ഷം ആദ്യമാണ് ടിഷര്‍ട്ട് ധരിച്ചു സ്‌കൂളില്‍ എത്തിയത്. ഇമ്മിഗ്രേഷന്‍ പോളസിയെ കുറിച്ചു ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നതിനിടയില്‍ ഷര്‍ട്ടു ധരിച്ചെത്തിയ വിദ്യാര്‍ത്ഥിക്കെതിരെ പ്രധിഷേധം ഉയര്‍ന്നപ്പോള്‍ ടീഷര്‍ട്ടു മറക്കുന്നതിനോ, വീട്ടില്‍ പോകുന്നതിനോ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിച്ചതിനാണ് അഡിസനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതു.

അമേരിക്കന്‍ പ്രസിഡന്റിന് വിദ്യാര്‍ത്ഥി ഈ വിഷയത്തെക്കുറിച്ചു കത്തയക്കുകയും, 'ഫ്രീഡം ഓഫ് സ്പീച്ച്' എന്ന ഭരണഘടനാവകാശം നിഷേധിക്കുകയും ചെയ്തതായി പരാതിപ്പെടുകയും ചെയ്തിരുന്നു. പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥിയെ അനുകൂലിച്ചത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു ലൊസ്യൂട്ട് ഫയല്‍ ചെയ്യുകയാണെന്ന് ഹില്‍സ്‌ബൊറൊ വിദ്യാഭ്യാസ ജില്ലാ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണിയുമായി നടന്ന ചര്‍ച്ചയിലാണ് കേസ്സ് ഒത്തുതീര്‍പ്പായത്. കാലിഫോര്‍ണിയ ബെന്‍ബ്രൂക്ക് ലൊഗ്രൂപ്പാണ് വിദ്യാര്‍ത്ഥിക്കു വേണ്ടി ഹാജരായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.