You are Here : Home / USA News

മോന്‍സ് ജോസഫിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, July 20, 2018 01:30 hrs UTC

ന്യൂയോര്‍ക്ക്: കടുത്തുരുത്തി എം.എല്‍.എ.യും മുന്‍ പൊതുമരാമത്തു വകുപ്പു മന്ത്രിയുമായ അഡ്വ. മോന്‍സ് ജോസഫിന് കുറവിലങ്ങാട് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് (KANY) സ്വീകരണം നല്‍കി. ജെറിക്കോയിലുള്ള കൊട്ടിലിയന്‍ റസ്റ്റോറന്റില്‍ വെച്ചായിരുന്നു സ്വീകരണം. KANY പ്രസിഡന്റ് ജോഷി എബ്രഹാം കരികുളം യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

ഒരു എം.എല്‍.എ. എന്ന നിലയിലും മന്ത്രിയെന്ന നിലയിലും കുറവിലങ്ങാട്ടും കടുത്തുരുത്തി നിയോജക മണ്ഡലത്തിലെമ്പാടും വരുത്തുന്ന പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ സതീര്‍ത്ഥ്യന്‍ നേതൃത്വം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് ജോസഫ് മാത്യു ഇഞ്ചക്കന്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചു. മറ്റുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന രീതിയിലാണ് മോന്‍സ് ജോസഫിന്റെ പ്രവര്‍ത്തനങ്ങളെന്ന് ജോഷി എബ്രഹാം കരികുളം തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇത്രയും ജനകീയനായ ഒരു നേതാവിനെ ഇതുപോലൊരു വേദിയില്‍ ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ജോഷി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ മോന്‍സ് ജോസഫ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് യോഗത്തില്‍ സന്നിഹിതനായിരുന്ന മുന്‍ ഇടുക്കി ജില്ലാ ഡിസിസി പ്രസിഡന്റും മുന്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനുമായ ജോയി തോമസ് പറഞ്ഞു. ജോര്‍ജ് കൊട്ടാരം, സക്കറിയാസ് കാരുവേലില്‍ തുടങ്ങിയവര്‍ മോന്‍സ് ജോസഫിന് ആശംസകള്‍ നേര്‍ന്നു.

ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മലയാളി സുഹൃത്തുക്കളെ നേരിട്ട് കാണാനും, അവരോടൊത്ത് കുറച്ചു സമയം ചിലവഴിക്കാനും അവസരമൊരുക്കിയ 'കനി'യുടെ നേതൃത്വത്തിന് മോന്‍സ് ജോസഫ് നന്ദി രേഖപ്പെടുത്തി.

ക്രിസ്റ്റി മാത്യു, ഷാനെറ്റ് ഷാജി എന്നിവരുടെ ഗാനങ്ങള്‍ സദസ്യര്‍ക്ക് ആനന്ദം പകര്‍ന്നു. ജോസ് മലയില്‍ നന്ദി രേഖപ്പെടുത്തി.

ന്യൂയോര്‍ക്കില്‍ വരുമ്പോള്‍ 'കനി'യുടെ ചടങ്ങില്‍ സംബന്ധിക്കാമെന്ന മോന്‍സ് ജോസഫിന്റെ വാഗ്ദാനം നിറവേറ്റിയതില്‍ ജോസ് മലയില്‍ പ്രത്യേകം നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.