You are Here : Home / USA News

ബ്രാൻസണിൽ ഡക്ക് ബോട്ട് മുങ്ങി 11 മരണം |

Text Size  

Story Dated: Friday, July 20, 2018 01:28 hrs UTC

ബ്രാൻസൺ ∙ മിസ്സോറി സ്റ്റേറ്റിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബ്രാൻസണിലെ ടേബിൾ റോക്ക് തടാകത്തിൽ ഇന്നലെ (വ്യാഴം) വൈകിട്ട് ഉല്ലാസയാത്രക്കാരുമായി പോയ ഡക്ക് ബോട്ട് മുങ്ങി ഒരു കുട്ടി ഉൾപ്പടെ 11 പേർ മരിച്ചതായി സ്റ്റോൺ കൗണ്ടി ഷെറിഫ് ഡഗ് റാഡർ അറിയിച്ചു. കൂടുതൽ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഏഴു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

റൈഡ് ദി ഡക്സ് ഇന്റർ നാഷണൽ എന്ന കമ്പനിയാണ് കരയിലും വെള്ളത്തിലും ഒരു പോലെ ഉപയോഗിക്കാവുന്ന ഡക്ക് ബോട്ട് സവാരി നടത്തുന്നത്. ഇന്നലെ വൈകിട്ട് ആറിന് ഉല്ലാസയാത്രക്കാർക്കായി അവസാനത്തെ ട്രിപ്പ് യാത്ര നടത്തിയ ബോട്ട് ആണ് അപകടത്തിൽപെട്ടത്. ഏകദേശം 31 പേർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് അറിവ്. 60 മൈൽ സ്പീഡിൽ പെട്ടെന്നുണ്ടായ കാറ്റിൽ ആണ് ബോട്ട് മുങ്ങുവാൻ ഇടയായത് എന്നാണ് ഇതുവരെ ലഭിച്ച വിവരം.

അമേരിക്കയിലെ മലയാളികൾ ധാരാളം പേർ വിനോദ യാത്രക്കായി തിരഞ്ഞെടുക്കുന്ന ഒരു പ്രധാന പട്ടണം ആണ് മിസ്സോറി സ്റ്റേറ്റിലെ ബ്രാൻസൺ. ഇവിടുത്തെ സൈറ്റ് ആൻഡ് സൗണ്ട് തിയേറ്ററിൽ നടക്കുന്ന ബൈബിൾ നാടകം വളരെ പ്രസിദ്ധമാണ്. അപകടത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല. മിസ്സോറി സ്റ്റേറ്റ് ഗവർണർ മൈക്ക് പാർസൺ പെട്ടെന്ന് ഉണ്ടായ ഈ അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി.

By: ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.