You are Here : Home / USA News

സ്വകാര്യ വ്യക്തിയുടെ വീട്ടിലെ ബൈബിൾ പഠന ക്ലാസിന് നിരോധനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 20, 2018 01:17 hrs UTC

പിറ്റ്സ്ബർഗ്∙ പിറ്റ്ബർഗിൽ നിന്നും 15 മൈൽ അകലെയുള്ള സ്യൂക്കിലി ഹൈറ്റസ് ബൊറൊ സിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള 35 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ ബൈബിൾ പഠന ക്ലാസുകൾ നിരോധിച്ചുകൊണ്ട് സിറ്റി അധികൃതർ ഉത്തരവിറക്കി. ‍ചില നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടാണ് സ്വകാര്യ വ്യക്തിയുടെ വസ്തുവിനകത്തു മതപരമായ ചടങ്ങുകൾ നിരോധിച്ചു സോണിങ്ങ് ഓർഡിനൻസ് പുറപ്പെടുവിച്ചതെന്ന് സിറ്റി അധികൃതർ പറയുന്നു.

യുഎസ് ഭരണ ഘടനാ വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, സംഘടിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവ നിഷേധിക്കുന്നതാണ് സിറ്റിയുടെ ഓർഡിനൻസെന്നു റീലിജിയസ് ലിബർട്ടി ലൊ ഫേം വ്യക്തമാക്കി. ജൂലൈ 18 ബുധനാഴ്ച സിറ്റിയുടെ തീരുമാനത്തിനെതിരെ ലൊ സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ടെന്ന് ലൊ ഫേം അറിയിച്ചു.

2003 ൽ ഈ വസ്തുവാങ്ങുമ്പോൾ ഇവിടെ പ്രാർത്ഥനകളും ബൈബിൾ ക്ലാസുകളും നടന്നിരുന്നതായി പുതിയ ഉടമസ്ഥരായ സ്കോട്ട് ആൻഡ് ടെറി പറയുന്നു. ഉത്തരവ് ലംഘിച്ചു ബൈബിൾ ക്ലാസ് നടത്തിയാൽ ദിവസം 500 ഡോളർ വീതം ഫൈൻ ഈടാക്കണമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.