You are Here : Home / USA News

മുസ്‌ലിം മതവിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ച ഹാലിബര്‍ട്ടണ്‍ ജീവനക്കാര്‍ക്കെതിരെ ലോ സ്യൂട്ട്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 19, 2018 10:51 hrs UTC

ഡാലസ്: മുസ്‌ലിം മത വിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ച ഹാലിബര്‍ട്ടന്‍ ജീവനക്കാര്‍ക്കെതിരെ ഡാലസ് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. വര്‍ഷങ്ങളായി കമ്പനിയില്‍ ജോലി ചെയ്യുന്ന മുസ്ലീം മത വിശ്വാസികളായ മിര്‍ അലി (ഇന്ത്യ), ഹസ്സന്‍ സ്‌നൊബര്‍ (സിറിയ) എന്നിവരെ അതേ കമ്പനിയിലെ ജീവനക്കാരും സൂപ്പര്‍ വൈസര്‍മാരും വംശീയമായി അധിക്ഷേപിക്കുന്നതായി ഈക്വല്‍ എംപ്ലോയ്‌മെന്റ് ഓപ്പര്‍ച്ച്യൂണിറ്റി കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഒരു പ്രത്യേക യൂണിറ്റിലെ സൂപ്പര്‍ വൈസര്‍ ഇരുവരേയും ഭീകരരെന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി ലൊ സ്യൂട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ഇവര്‍ക്ക് അധിക ജോലി ഭാരം ഏല്‍പിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇരുവരും ചേര്‍ന്നു ജൂലൈ 16 ന് പുറത്തിറക്കിയ പത്രക്കുറിപ്പിനെ കുറിച്ചു ഹാലി ബര്‍ട്ടന്‍ കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഇ ഇ ഒ സിയാണ് ഇരുവര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരാകുക. ഇവര്‍ക്കുണ്ടായ പണ നഷ്ടം, മാനഹാനി, മാനസകി പീഡനം എന്നിവയ്ക്കു നഷ്ടപരിഹാര ആവശ്യപ്പെട്ടിട്ടുണ്ട്. ഡാലസ് ഡിസ്ട്രിക്റ്റ് ഓഫീസ് റീജിയണ്‍ അറ്റോര്‍ണി റോബര്‍ട്ട് ഇത്തരം സമീപനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. എനര്‍ജി ഇന്‍ഡസ്ട്രിയല്‍ ലോകത്തിലെ തന്നെ വലിയൊരു കമ്പനിയാണ്. ഏകദേശം 55,000 ജീവനക്കാള്ള ടെക്‌സസ് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാലിബര്‍ട്ടന്‍ കമ്പനി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.