You are Here : Home / USA News

ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനും ഫിലിപ്പ് ചാമത്തിലിനും ഡാലസില്‍ ഉജ്ജ്വല വരവേല്‍പ്പ്

Text Size  

Story Dated: Saturday, July 14, 2018 12:40 hrs UTC

ഷാജി രാമപുരം

ഡാലസ്: തിരുവല്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡാലസിലെ പ്ലേനോ ബസെറ റെസ്‌റ്റോറന്റ് ഹാളില്‍ കൂടിയ സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനും, ഡാലസ് മലയാളീ അസ്സോസിയേഷന്റെ സാരഥിയും ഫോമയുടെ പ്രസിഡന്റും ആയ ഫിലിപ്പ് ചാമത്തിലിനും ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. സോണി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ തിരുവല്ലാ അസോസിയേഷനെ പ്രതിനിധീകരിച്ച് സുനില്‍ വര്‍ഗീസ്, ലയണ്‍സ് ക്ലബിനെ പ്രതിനിധീകരിച്ച് പി.ടി.മാത്യു, റാന്നി അസോസിയേഷനെ പ്രതിനിധീകരിച്ച് ഷിജു എബ്രഹാം, ഡാലസിലെ കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിനെ പ്രതിനിധീകരിച്ച് അലക്‌സ് അലക്‌സാണ്ടര്‍, ഫഌവേഴ്‌സ് ടിവിയെ പ്രതിനിധീകരിച്ച് ടി.സി. ചാക്കോ, ഡാലസ് മലയാളീ അസോസിയേഷനെ പ്രതിനിധീകരിച്ച് ലിജി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സമ്മേളനത്തില്‍ വിശിഷ്ട അതിഥികളെ തോമസ് എബ്രഹാം പൊന്നാട അണിയിച്ചു.

സുനു മാത്യു സ്വാഗതവും മാത്യു സാമുവേല്‍ നന്ദിയും രേഖപ്പെടുത്തി. സെക്രട്ടറി ബിജു വര്‍ഗീസ് എം.സിയായി പ്രവര്‍ത്തിച്ചു. പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തിരുവല്ലാ അസോസിയേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ജില്ലാ പഞ്ചായത്തിന്റെ പേരിലുള്ള നന്ദിയും, ഫോമയുടെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുവാന്‍ ഇടയായതില്‍ ഡാലസിലെ എല്ലാ മലയാളീ സംഘടനാ നേതാക്കളോടുമുള്ള നന്ദി ഫിലിപ്പ് ചാമത്തിലും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.