You are Here : Home / USA News

കോൺഫറൻസ് ദിനങ്ങൾ എങ്ങനെ ആസ്വാദ്യകരമാക്കാം

Text Size  

Story Dated: Friday, July 13, 2018 08:26 hrs EDT

 

 


രാജൻ വാഴപ്പള്ളിൽ

ന്യൂയോർക്ക് ∙ ജൂലൈ 18 മുതൽ 21 വരെ പെൻസിൽവേനിയായിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.

തികച്ചും അന്വർഥമായതും കാലിക പ്രാധാന്യമുള്ളതുമായ ചിന്താവിഷയം മുറുകെ പിടിച്ചുകൊണ്ട് അതിനെ പ്രാവർത്തികമാക്കാൻ ഈ കോൺഫറൻസ് തുടക്കം കുറിക്കട്ടെ എന്നു ഭദ്രാസന അധ്യക്ഷൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ആശംസിച്ചു.

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും എല്ലാ ഇടവകാംഗങ്ങളുടേയും സഹകരണവും സമർപ്പണവും അത്യന്താപേക്ഷിതമാണ്. കോൺഫറൻസിൽ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേർക്കുന്നു. പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോൺഫറൻസ് ഷെഡ്യൂൾ അനുസരിച്ച് റജിസ്റ്റർ ചെയ്ത എല്ലാവരും കോൺഫറൻസിൽ പങ്കെടുക്കണം.

സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം. കോൺഫറൻസിൽ ഉടനീളം ശുചിത്വ ബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്.

കോൺഫറൻസിൽ യോജ്യവും സന്ദർഭോചിതവുമായ വസ്ത്രധാരണം പ്രതീക്ഷിക്കുന്നു. രാത്രി 11 മണി മുതൽ പ്രഭാത നമസ്കാരം വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുമാണ്. കലഹാരി കോൺഫറൻസ് സെന്ററിൽ പുകവലി, മദ്യപാനം എന്നിവ കർശനമായി വിലക്കിയിരിക്കുന്നതും ലംഘിക്കുന്നവരെ കോൺഫറൻസിൽ നിന്നും പുറത്താക്കുന്നതുമായിരിക്കും. പുറമെ നിന്നുള്ള ഭക്ഷണ പദാർത്ഥങ്ങൾ കോൺഫറൻസ് സെന്ററിൽ അനുവദനീയമല്ല. അതുപോലെ തന്നെ ബുഫേ സ്റ്റേഷനുകളിൽ വിളമ്പുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഡൈനിങ് ഏരിയായ്ക്ക് പുറത്തേക്ക് കൊണ്ടു പോകാൻ പാടുള്ളതല്ല.

കോൺഫറൻസിൽ റജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന ഐഡിയും റിസ്റ്റ് ബാൻഡും  മറ്റുള്ളവർക്ക് കാണത്തക്കവിധം എപ്പോഴും ധരിക്കേണ്ടതാണ്. കോൺഫറൻസിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമേ കോൺഫറൻസ് സെന്ററിലോ മുറികളിലോ പ്രവേശിക്കാൻ അനുവാദമുള്ളൂ. സന്ദർശകരെ അനുവദിക്കുന്നതല്ല.

കോൺഫറൻസിൽ സംബന്ധിക്കുന്ന ഓരോരുത്തരും അവരവരുടെ സുരക്ഷയ്ക്ക് ഉത്തരവാദപ്പെട്ടവാരണ്. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതും പ്രത്യേകിച്ച് വാട്ടർപാർക്ക് മുതലായ സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ കോൺഫറൻസ്  ഫെസിലിറ്റിക്കോ എക്സിക്യൂട്ടീവ് കമ്മിറ്റിക്കോ ഉത്തരവാദിത്വമില്ലാത്തതുമാകുന്നു.

കോൺഫറൻസ് ഫെസിലിറ്റിയിലോ താമസിക്കുന്ന മുറിയിലോ കേടുപാടുകൾ വരുത്തിയാൽ അവർ തന്നെ ഉത്തരവാദികൾ ആയിരിക്കും.

ഓരോരുത്തരും അവരവരുടേയും അവർക്ക് ഉത്തരവാദപ്പെട്ട കുടുംബാംഗങ്ങളുടേയും സുരക്ഷയ്ക്കും മെഡിക്കൽ ഇൻഷുറൻസിനും മറ്റ് ബാധ്യതാ ഇൻഷുറൻസുകൾക്കും ഉത്തരവാദപ്പെട്ടവരായിരിയ്ക്കും. കോൺഫറൻസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ യാതൊരു കാരണവശാലും ജൂലൈ 20 വെള്ളിയാഴ്ച വാട്ടർപാർക്ക് സൗകര്യം ഉപയോഗിക്കാൻ പാടുള്ളതല്ല.

ഫാമിലി കോൺഫറൻസിൽ പാലിയ്ക്കേണ്ട നിയമങ്ങളും നിബന്ധനകളും നോർത്ത് ഈസ്റ്റ് അമേരിയ്ക്കൽ ഭദ്രാസനത്തിന്റെ വെബ് സൈറ്റിലും രജിസ്ട്രേഷൻ ഫോമിലും കൂടാതെ ഇമെയിലുകൾ മുഖേനയും എല്ലാവരേയും അറിയിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

പൂർണ്ണമായ നിയമങ്ങളും നിബന്ധനയും നിർദ്ദേശങ്ങളും റജിസ്ട്രേഷൻ ഡസ്കിൽ നിന്നും ലഭിക്കും.

ഈ നിബന്ധനകൾ പാലിച്ച് ഉത്തരവാദിത്ത ബോധത്തോടെ സംബന്ധിച്ച് കോൺഫറൻസ് വിജയമാക്കി തീർക്കണമെന്നു കോൺഫറൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

വിവരങ്ങൾക്ക് :

റവ. ഡോ. വർഗീസ് എം. ഡാനിയേൽ :203 508 2690

ജോർജ് തുമ്പയിൽ : 973 943 6164

മാത്യു വർഗീസ് : 631 891 8184

മെഡിക്കൽ പ്രശ്നങ്ങൾ ഉള്ളവർക്ക് മെഡിയ്ക്കൽ ശ്രദ്ധ ആവശ്യമെങ്കിൽ റജിസ്ട്രേഷൻ സമയത്ത് കമ്മിറ്റിയെ അറിയിക്കുകയോ റജിസ്ട്രേഷൻ ഡസ്കിൽ വച്ചിരിക്കുന്ന ഫോം പൂരിപ്പിച്ച് കമ്മിറ്റിയെ ഏൽപിക്കുകയോ ചെയ്യണമെന്ന് മെഡിക്കൽ കോ ഓർഡിനേറ്റർ മേരി വർഗീസ് അറിയിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More