You are Here : Home / USA News

റിച്ചാർഡ് വർമയ്ക്ക് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഫെല്ലോഷിപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 12, 2018 09:00 hrs UTC

വാഷിങ്ടൻ∙ ഒബാമയുടെ കാലഘട്ടത്തിൽ അമേരിക്കയുടെ ഇന്ത്യൻ അംബാസഡറായി രണ്ടു വർഷം (2015–2017) സേവനമനുഷ്ഠിച്ച ഇന്ത്യൻ അമേരിക്കൻ റിച്ചാർഡ് വർമയെ ഹാർവാർഡ് യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ് നൽകി ആദരിച്ചു. ജൂലൈ 3 ന് പുറത്തിറക്കിയ യൂണിവേഴ്സിറ്റി പത്രകുറിപ്പിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഹാർവാർഡ് ജോൺ എഫ് കെന്നഡി സ്കൂൾ ഗവൺമെന്റിൽ ഡിപ്ലോമസി ഡവലപ്മെന്റ് ഇൻ ഏഷ്യ, യുഎസ് നാഷനൽ സെക്യൂരിറ്റി പോളിസി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് റിച്ചാർഡ് വർമ പഠന ക്ലാസ് നടത്തിയതിയിരുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ് ലഭിച്ചതിൽ തികച്ചും സംതൃപ്തനാണെന്നും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും റിച്ചാർഡ് വർമ്മ പ്രതികരിച്ചു.

പെൻസിൽവാനിയ ജോൺസ് ടൗണിൽ താമസിക്കുന്ന വർമ യുഎസ് എയർഫോഴ്സിൽ ക്യാപ്റ്റനായും സ്റ്റേറ്റ് ലജിസ്ലേറ്റീവ് അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയും അമേരിക്കയുമായി നല്ല സുഹൃദ്ബന്ധം സ്ഥാപിക്കുന്നതിനും ഡിഫൻസ്, എനർജി, സയൻസ് തുടങ്ങിയ രംഗങ്ങളിൽ പരസ്പരം വിവരങ്ങൾ കൈമാറുന്നതിനും റിച്ചാർഡ് വർമയുടെ കാലഘട്ടത്തിൽ കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടമാണ്.

കമൽ വർമയുടെയും സാവിത്രി വർമയുടേയും മകനായി 1968 നവംബർ 27 ന് എഡ്മണ്ട് (കാനഡ)യിലായിരുന്നു വർമയുടെ ജനനം. ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. ഇപ്പോൾ ഏഷ്യ ഗ്രൂപ്പിന്റെ വൈസ് ചെയറായി പ്രവർത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.