You are Here : Home / USA News

ഫൊക്കാന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ തരംഗമായി "എറാ" (ERA)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 12, 2018 01:45 hrs UTC

ഫിലഡല്‍ഫിയ∙ ഫിലഡല്‍ഫിയയിലെ വാലിഫോര്‍ജില്‍ ഫൊക്കാന കണ്‍വന്‍ഷനോട് അനുബന്ധിച്ച് നടന്ന ഫൊക്കാനാ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നാല് അവാര്‍ഡുകള്‍ നേടിക്കൊണ്ട് "എറാ" (ERA) തിളക്കമാര്‍ന്ന വിജയം നേടി. മികച്ച സിനിമ, മികച്ച നടി, മികച്ച സഹനടന്‍,നവാഗത സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരം എന്നിവയാണ് "എറാ" നേടിയത്. പുതു തലമുറയിലെ ഭാര്യ വേഷം തന്മയത്വത്തോടു കൂടി അവതരിപ്പിച്ച ഫിലാഡല്‍ഫിയയില്‍ നിന്നുള്ള അഷിത ശ്രീജിത്ത് ആണ് മികച്ച നടി. നായക കഥാപാത്രത്തിന്റെ കൂട്ടുകാരനെ അനായാസം സ്ക്രീനില്‍ ആവിഷ്കരിച്ച ഫിലഡല്‍ഫിയയില്‍ നിന്നുമുള്ള സൂരജ് ദിനമണിയാണ് മികച്ച സഹനടന്‍.

തന്റെ കന്നിച്ചിത്രത്തിലൂടെ ഹ്രസ്വചിത്ര മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഫിലഡല്‍ഫിയയിലെ സാഹിത്യകാരിയായ സോയ നായര്‍ക്ക് മികച്ച നവാഗത സംവിധായികക്കുള്ള ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട "എറാ"യുടെ കഥയും തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നത് സോയ നായരാണ് . കേസിയ വിഷ്വല്‍ യുഎസ്‍എയുടെ ബാനറില്‍ സജു വര്‍ഗീസാണ് "എറാ" നിര്‍മ്മിച്ചത്. മാറുന്ന കാലഘട്ടങ്ങളില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ‌െടക്‌നോളജി മനുഷ്യന്റെ ഓര്‍മ്മശക്തിയെ കീഴ്‌പ്പെടുത്തുന്നതിനെ ആധാരമാക്കിയുള്ളതാണ് ഈ ചിത്രം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.