You are Here : Home / USA News

മാറാനാഥ ജനറൽ കൺവൻഷൻ ജൂലൈ 15 മുതൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 07, 2018 03:35 hrs UTC

ഡാലസ്∙ മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ചസ് ജനറൽ കൺവൻഷൻ ജൂലൈ 15 മുതൽ 21 വരെ ബാൾച്ച് സ്പ്രിങ് ബ്രൂട്ടൻ റോഡിലുള്ള ചർച്ചിൽ വച്ച് നടക്കും. മാറാനാഥാ ചർച്ച് ഫൗണ്ടർ പാസ്റ്റർ ബെഥേൽ പി. ജേക്കബ്, റവ. ഡോ. ഫിലിപ്പ് പി. തോമസ്, റവ. സ്കോട്ട് ക്യാമ്പ്, റവ. ഡോ. മിച്ച് ക്ലെ, ഡോ. ഡേവിഡ് മെറുഡിയോസ്, ഡോ. ഗ്രേസമ്മ ഡേവിഡ്, റവ. ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ കൺവൻഷനിൽ പ്രസംഗിക്കും.

മാറാനാഥ ഗായക സംഘത്തിന്റെ ഗാനങ്ങൾ ആരാധന എന്നിവയും ഉണ്ടായിരിക്കും. ജൂലൈ 19 വൈകിട്ട് 4 മുതൽ 5.30 വരെ സ്ത്രീകൾക്കായി പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള വെക്കേഷൻ ബൈബിൾ സ്കൂളും ജൂലൈ 16 മുതൽ 20 വരെ ഉണ്ടായിരിക്കുമെന്നും പ്രവേശനവും ഭക്ഷണവും സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു. കൺവൻഷനും വിബിഎസിനും പങ്കെടുക്കുവാൻ ഏവരേയും സംഘാടകർ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: 972 288 0482, 214 732 0806.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.