You are Here : Home / USA News

ഫോമാ ക്കാഴ്ച്ചകളുമായി ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ്.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, July 06, 2018 11:02 hrs UTC

ചിക്കാഗോ: ലോക മലയാളികളുടെ മുന്നില്‍ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായി എത്തുന്ന മലയാളത്തിന്റെ സ്വന്തം ഏഷ്യനെറ്റ് ചാനലിലിലെ യൂ.എസ്.റൗണ്ടപ്പ് പ്രോഗ്രാമില്‍, ജൂണ്‍ 21 മുതല്‍ 28 വരെ ചിക്കാഗോയില്‍ നടന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളി മാമാങ്കമായ ഫോമാ ബൈയീനിയല്‍ കണ്‍വന്‍ഷന്റെ രണ്ടാം ഭാഗമാണ്. എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) ഏഷ്യനെറ്റ് ചാനലിലാണ് യൂ.എസ്.റൗണ്ടപ്പ് സംപ്രേഷണം ചെയ്യുന്നത്. ഡിഷ് / ഐ.പി.ടി.വി. പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് മോളോപറമ്പില്‍, ട്രഷറാര്‍ ജോസി കുരിശുങ്കല്‍, വൈസ് ഗ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ജോയിന്റ് ട്രഷറാര്‍ ജോമോന്‍ കുളപ്പുരയ്ക്കല്‍, കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ട്, പി.ആര്‍.ഓ. മാത്യൂ വര്‍ഗ്ഗീസ് (ജോസ് ഫ്‌ലോറിഡ) എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ടീമാണ് കണ്‍വര്‍ഷന് ചുക്കാന്‍ പിടിച്ചത്.

 

ജോണ്‍ പാട്ടപ്പതി ജോണ്‍, സണ്ണി എബ്രഹാം എന്നിവര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍മാരായും, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സുരേഷ് രാമകൃഷ്ണന്‍, പ്രിന്‍സ് നെച്ചിക്കാട്ട്, ആന്റോ കവലക്കല്‍, ജൊഫ്രിന്‍ ജോസ്, ജെയിംസ് ഇല്ലിക്കല്‍, രാജന്‍ തലവടി എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും, ജയ് ചന്ദ്രന്‍ ഫെസിലിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രജിസ്‌ട്രേഷന്‍ ചെയര്‍മാനായി സിബി ജേക്കബും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും, വെബ് സൈറ്റ് ചെയര്‍മാനായി ബിനു ജോസഫും പ്രവര്‍ത്തിച്ചു. ന്യൂസ് ടീമില്‍ ചെയര്‍മാനായി വിനോദ് കൊണ്ടൂര്‍ ഡേവിഡും, കമ്മറ്റി അംഗങ്ങളായി ബീന വള്ളിക്കളം, ബിന്ദു ടിജി, ഷോളി കുമ്പിളുവേലി, ജോജോ കോട്ടൂര്‍, നിബു വെള്ളവന്താനം, ലിന്‍സ് ജോസഫ് താന്നിച്ചുവട്ടില്‍ എന്നിവരും, കണ്‍വന്‍ഷന്‍ പബ്ലിസിറ്റി ചെയര്‍മാനായി ഷാജി ഇടിക്കുളയും പ്രവര്‍ത്തിച്ചു. റെനസാന്‍സ് ഹോട്ടലില്‍ മുറികള്‍ തീര്‍ന്നതോടെ, തൊട്ടടുത്തുള്ള ഹയാറ്റ് റീജന്‍സിയില്‍ കൂടി മുറികള്‍ എടുത്തതോടു കൂടി, വര്‍ഗ്ഗീസ് ജോണ്‍ (സാജന്‍) ചെയര്‍മാനായി, ജോര്‍ജ് മാത്യൂ (ബാബു), ആഷ്‌ലി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ ഒരു ട്രാന്‌സ്‌പോര്‍ട്ടേഷന്‍ ടീമിന് രൂപം കൊടുത്തു. ജൂണ്‍ 21 വൈകിട്ട് ആയിരങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പ്രൊസെഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കലിന്റെ നേതൃത്വത്തില്‍, റോയ് നെടുംചിറ, രന്‍ജന്‍ എബ്രഹാം, സുബാഷ് ജോര്‍ജ്, ഉണ്ണി കൃഷ്ണന്‍ എന്നിവരാണ് ഘോഷയാത്രയുടെ മേല്‍നോട്ടം വഹിച്ചത്. നൂറ്റി ഒന്ന് പേരുടെ തിരുവാതിര അവതരിപ്പിച്ചത് ക്രിസ് റോസ് വടകരയുടെ നേതൃത്വത്തിലുള്ള സംഘമാണ്.

 

ശിങ്കാരി മേളം ജോസ്മാന്‍ കാരേടന്‍ ചെയര്‍മാനായി, സ്‌ക്കറിയക്കുട്ടി തോമസ്, തോമസ് ചാണ്ടി എന്നാരുടെ നേതൃത്വത്തിലാണ് നടത്തപ്പെട്ടത്. മിസ് ഫോമാ ക്യൂന്‍ വന്ദന മാളിയേക്കലും, വനിതാരത്‌നം സിമി ജസ്‌റ്റോയും, മലയാളി മന്നന്‍ ഷോളി കുമ്പിളുവേലിയും, ബെസ്റ്റ് കപ്പിള്‍ കോമ്പറ്റീഷന്‍ അനു സക്കറിയയും, കള്‍ച്ചറല്‍ കോമ്പറ്റീഷന്‍ ബെന്നി കൊട്ടാരം, യൂത്ത് ഫെസ്റ്റിവല്‍ സാബു സക്കറിയയും ചെയര്‍മാന്‍മാരായി പ്രവര്‍ത്തിച്ചു. അവാര്‍ഡ് കമ്മറ്റിയുടെ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസും കമ്മറ്റി അംഗങ്ങളായി, ദിലിപ് വെര്‍ഗ്ഗീസ്, തോമസ് കര്‍ത്തനാള്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അനിയന്‍ ജോര്‍ജ്, ഫൈസല്‍ എഡ്വേര്‍ഡ് (ഷാജി), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രവര്‍ത്തിച്ചു. വുമണ്‍സ് ഫോറം ചെയര്‍മാനായി ഡോ: സാറാ ഈശോയും, ഡ്രാമ കോമ്പറ്റീഷന്‍ സണ്ണി കല്ലൂപ്പാറയും പ്രവര്‍ത്തിച്ചു. 56 ചീട്ടുകളി ചെയമാനായി മാത്യൂസ് ചെരുവില്‍, 28 ചീട്ടുകളിക്ക് ചെയര്‍മാനായി ജോസ് മുല്ലപ്പള്ളി, റമ്മി കളിക്കാന്‍ ജസ്റ്റിന്‍ തെങ്ങനാട്ട് എന്നിവരുടെ നേതൃത്തത്തില്‍ പ്രവര്‍ത്തിച്ചു. ബാക്യറ്റ് ചെയര്‍മാനായി ജോണി വടക്കുചേരി എന്നിവര്‍ പ്രവര്‍ത്തിച്ചു. പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ റോയ് മുളംകുന്നേല്‍, തോമസ് ടി. ഉമ്മന്‍ എന്നാവരും, ഗ്രാമ നഗര സംഘമം തോമസ് കോശിയുടെ നേതൃത്വത്തിലും, ഫസ്റ്റ് എയിഡ് അഗ്‌നസ്സ് തെങ്ങുമുട്ടില്‍, കിഡ്‌സ് അക്ടിവിറ്റി ദീപ്തി നായര്‍ കോ ചെയര്‍മാനായും, റിസപ്ഷന്‍ കമ്മറ്റി രേഖാ ഫിലിപ്പ് എന്നിരാണ് പ്രവര്‍ത്തിച്ചത്. ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിന്റെ ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറും ക്യാമറാ എഡിറ്റിംഗ് ഷിജോ പൗലോസുമാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.