You are Here : Home / USA News

വിഖ്യാത നോവലിസ്റ്റ് കെ പി രാമനുണ്ണി ഡെട്രോയിറ്റിൽ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, July 03, 2018 07:47 hrs UTC

ജൂലായ് 8 ഞായറാഴ്ച ഡെട്രോയിറ്റിൽ മിഷിഗൺ ലിറ്റററി അസ്സോസിയേഷനായ മിലൻ സംഘടിപ്പിക്കുന്ന സാഹിത്യ സായാഹ്നത്തിൽ പ്രസിദ്ധ മലയാള നോവലിസ്റ്റ് കെ പി രാമനുണ്ണി മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

സൂഫി പറഞ്ഞ കഥയെന്ന പ്രഥമ നോവലിലൂടെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ രാമനുണ്ണി നാലു നോവലുകളും ഒരു ഡസനോളം ചെറുകഥാ സമാഹാരങ്ങളും ഇതിനകം പ്രസിദ്ധികരിച്ചിട്ടുണ്ട്.ആനുകാലിക നോവൽസാഹിത്യ പ്രവണതകളെയും ഊതിവീർപ്പിച്ച സദാചാരസങ്കല്പങ്ങളെയും അതിലംഘിച്ച അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പുസ്തകമെന്ന നോവൽ മനുഷ്യമനസ്സിനെ മഥിക്കുന്ന രതിയുടെ നിഗുഢ രുചിഭേദങ്ങളുടെ സൂക്ഷ്മമായ ആവിഷ്കാരമായിരുന്നു. മലയാളത്തിന്റെ ജനപ്രിയ അംഗീകാരമായ വയലാർ അവാർഡ് നേടിക്കൊടുത്ത ആ നോവലിന്റെ കരുത്തുമായി സാഹിതീസേവ തുടരുന്ന രാമനുണ്ണി മലയാള സാഹിത്യത്തിലെ സമകാലീന സമസ്യകളെക്കുറിച്ചും സാമൂഹ്യ യാഥാർഥ്യങ്ങളെക്കുറിച്ചും സാഹിത്യാസ്വാദകരും ഭാഷാസ്നേഹികളുമായ മിഷിഗൺ മലയാളികളുമായി സംവദിക്കുന്നു. എല്ലാ സഹൃദയരുടെയും സാന്നിധ്യം അഭ്യർഥിക്കുന്നതായി പ്രസിഡന്റ് മാത്യു ചെരുവിലും സെക്രട്ടറി അബ്ദുൾ പുന്നി യുർകുളവും പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: മാത്യൂസ് ചെരുവിൽ 586 206 6164, തോമസ് കർത്തനാൾ 586 747 7801, സുരേന്ദ്രൻ നായർ 248 525 2351, അബ്ദുൾ പുന്നയൂർക്കളം 586 774 5164.

സുരേന്ദ്രൻ നായർ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.