You are Here : Home / USA News

ഫൊക്കാനാ കണ്‍വന്‍ഷനിലേക്കു സ്വാഗതം : തമ്പി ചാക്കോ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Sunday, July 01, 2018 11:31 hrs UTC

2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു .അമേരിക്കന്‍ മലയാളികള്‍ ഇതു വരെ കാണാത്ത കലാ സാംസ്കാരിക പരിപാടികളുമായി ഫിലാഡല്‍ഫിയാ ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം തേടുകയാണ് .ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച് ജൂലൈ അഞ്ചിന് ഫൊക്കാന കണ്‍വന്‍ഷന് കോടി ഉയരുമ്പോള്‍ അമേരിക്കന്‍മലയാളി ഇതുവരെ കാണാത്ത കലാപരിപാടികള്‍ ആയിരിക്കും കാഴ്ചക്കാരാകാന്‍പോകുക .അതിനു ഫിലാഡല്‍ഫിയായിലെ കുറച്ചു ഊര്‍ജസ്വലരായ മലയാളികള്‍ നേതൃത്വം നല്‍കുന്നുണ്ട് .രണ്ടു വര്‍ഷം ഫൊക്കാന നാഷണല്‍ കമ്മിറ്റിയുടെ അശ്രാന്ത പരിശ്രമവും ഈ കണ്‍വന്‍ഷന്റെ വിജയചരിത്രത്തില്‍ ഉണ്ട്.അമേരിക്കന്‍ മലയാളികളുടെ ചരിത്രം നാളെ ആര് രേഖപ്പെടുത്തിയയ്യാലും ഫൊക്കാനയുടെ പ്രവര്‍ത്തനം ഉള്‍പ്പെടുത്താതെ ഒരു രേഖ ഉണ്ടാകുമെന്നു എനിക്കു തോന്നുന്നില്ല .

 

2016 ല്‍കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ ജനങളുടെ പങ്കാളിത്തം കൊണ്ടു വന്‍വിജയം ആയതുപോലെ ഈ കണ്‍വന്‍ഷനും വലിയ വിജയം ആയിരിക്കും . കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ ,സാമുഖ്യ, സാംസ്കാരിക രംഗംങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു. കേരളാ മുഖ്യമന്ത്രി പിണറിയി വിജയന്‍ ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത് ഒരു ചരിത്ര സംഭവം ആയിരിക്കും.മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ,ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ,രാജു ഏബ്രഹാം എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, വി.പി. സജീന്ദ്രന്‍ എം.എല്‍.എ , ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ , രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ . കുര്യന്‍, വനിതാ കമ്മീഷന്‍ അംഗം സജിത കമാല്‍, നോര്‍ക്കയുടെ വരദരാജന്‍,പ്രമുഖ സാഹിത്യകാരന്‍ രാമനുണ്ണി തുടങ്ങി ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ കണ്‍വന്‍ഷന്‍ വേദിയെ കേരളമാക്കി മാറ്റും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിദേശത്ത് ഒരേ വേദിയില്‍ ഒത്തുചേരുന്നത് ഇതാദ്യമായിരിക്കും. ഈ കലാ മാമാങ്കത്തിന് മാറ്റ് കൂട്ടുവാന്‍ നിരവധി പ്രതിഭകള്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുമ്പോള്‍ ഫൊക്കാന കണ്‍ വന്‍ഷന്‍ പ്രൗഢ ഗംഭീരമാകും എന്നതില്‍ യാതൊരു സംശയവുമില്ല .

 

കണ്‍വന്‍ഷന്‍ നടക്കുന്ന വാലിഫോര്‍ജ് കാസിനോ ഹോട്ടലിലെ മുറികള്‍ എല്ലാം തീര്‍ന്നു. സമീപത്തുള്ള ഷെറാട്ടനിലാണ് ഏതാനും പേര്‍ക്ക് മുറിയൊരുക്കുന്നത്. ഫാമിലി രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്തു. ഏതാനും വാക് ഇന്‍ രജിസ്‌ട്രേഷന്‍ അവശേഷിക്കുന്നു. മൂന്നു ദിവസത്തേക്ക് 350 ഡോളറാണ് വാക് ഇന്‍ രജിസ്‌ട്രേഷന്‍ തുക. ബാങ്ക്വറ്റ് ദിനമായ ശനിയാഴ്ചത്തേക്ക് 150 ഡോളര്‍. സീറ്റ് ഉണ്ടെങ്കില്‍ മാത്രമേ അന്ന് രജിസ്‌ട്രേഷന്‍ ലഭിക്കൂ. മുപ്പത്തിയഞ്ചു വര്ഷങ്ങളായി അമേരിക്കന് മലയാളികളുടെ ചരിത്രത്തില്‍ വ്യക്തമായി ഇടം നേടിയ ഫൊക്കാന നിരവധി ചരിത്രങ്ങള് ആലേഖനം ചെയ്തിട്ടുണ്ട്. ഒരുപാടു സംഭവങ്ങള് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഫൊക്കാന 33 വര്ഷത്തെ മലയാളികളുടേയും കേരളീയ സംസ്കാരത്തിന്റേയും രാഷ്ട്രീയ സാമൂഹിക മുന്നേറ്റത്തിന്റേയും ചിത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്. കേവലം ഫൊക്കാനയുടെ വിജയഗീതി മാത്രമല്ല ഈ മഹോത്സവം.ജയാപജയങ്ങളുടെ ശിഷ്ടപത്രവുമല്ല. ഭൂത വര്ത്തമാന ഭാവികളെ ഒരു ചരടില് കോര്ക്കുക എന്ന ശ്രമകരമായ ദൗത്യത്തിന്റെ സാക്ഷാല്ക്കാരം ആണ് ഇത്. ഈ പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം ഞങ്ങള്ക്കു വിജയിക്കുവാനായി എന്നത് തീരുമാനിക്കേണ്ടത് അമേരിക്കന്‍മലയാളികള്‍ ആണ് .

 

നമ്മുടെ പ്രസ്ഥാനം നേടിയ പ്രസക്തിയും ജനകീയതയും ഈ കണ്‍വന്‍ഷന്‍ തുറന്നുകാട്ടിത്തരും. ഫൊക്കാനയും ഇവിടുത്തെ മലയാളി സമൂഹവും നേരിടുന്ന വിഷയങ്ങള്, അവശ്യംവേണ്ട പരിഹാരങ്ങള് കൂടുതല്‍ ചര്‍ച്ചയ്ക്കു ഫൊക്കാന വിധേയമാക്കും. ഇത് മറ്റേതിലും മികച്ചതെന്നു പറയുന്നില്ലെങ്കിലും ഇതിലും മികച്ചത് മറ്റൊന്ന് ഉണ്ടെന്നു പറയാനാവില്ല.എല്ലാ അമേരിക്കാന്‍ മലയാളികള്‍ക്കും ഫിലഡല്ഫിയയിലേക്ക് സുസ്വാഗതം . ഫൊക്കാന അംഗ സംഘടനകള്‍ ,ഫിലാഡല്‍ഫിയയിലെ നല്ലവരായ മലയാളി സുഹൃത്തുക്കള്‍ ,സ്‌പോണ്‍സേര്‍സ് ,തുടങ്ങി കണ്‍ വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ നല്ലവരായ വ്യക്തികളെയും ഈ അവസരത്തില്‍ ഉള്ളുതുറന്ന് അഭിന്ദിക്കുന്നു.ഒരിക്കല്‍ കൂടി ഫൊക്കാനയുടെ ഈ മാമാങ്കത്തിലേക്കു എല്ലാ അമേരിക്കന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.