You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് ടാലന്റ് നൈറ്റ്: ഇടവകകള്‍ക്ക് സമയം 7 മിനിറ്റുകള്‍ മാത്രം

Text Size  

Story Dated: Sunday, July 01, 2018 11:23 hrs UTC

രാജന്‍ വാഴപ്പള്ളില്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി/യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസമായ ജൂലൈ 19-നു വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതല്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇടവകകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് എന്റര്‍ടൈന്‍മെന്റ് കോര്‍ഡിനേറ്റര്‍ ആശാ ജോര്‍ജ് അറിയിച്ചു. ഇടവകകളില്‍ നിന്നുമുള്ള പ്രോഗ്രാമുകള്‍ ക്രമീകരിക്കേണ്ടത് ഈവര്‍ഷത്തെ ചിന്താവിഷയമായ 'കഷ്ടത സഹിഷ്ണുതയേയും, സഹിഷ്ണുത സിദ്ധതയേയും, സിദ്ധത പ്രത്യാശയേയും ഉളവാക്കുന്നു (റോ: 5:3) എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി ആയാല്‍ ഉചിതമായിരിക്കുമെന്നു കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ.ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ അറിയിച്ചു. പ്രോഗ്രാമുകള്‍ സമയബന്ധിതമായി ചിട്ടപ്പെടുത്തിയിരിക്കണമെന്നു ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു.

ഓരോ ഇടവകയ്ക്കും അനുവദിച്ചിരിക്കുന്ന സമയം 7 മിനിറ്റാണ്. ഇടവകകള്‍ക്ക് ലഭിച്ചിരിക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഇടവക വികാരിയുടെ അംഗീകാരത്തോടുകൂടി കോര്‍ഡിനേറ്റര്‍ ആശാ ജോര്‍ജിന്റെ പേര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. പൂര്‍ത്തീകരിച്ച രജിസ്‌ട്രേഷന്‍ ഫോമുകള്‍ ലഭിക്കുന്ന മുന്‍ഗണനാക്രമത്തിലായിരിക്കും പ്രോഗ്രാമുകള്‍ ക്രമീകരിക്കുന്നത്. പൂരിപ്പിച്ച ഫോം അയയ്‌ക്കേണ്ട വിലാസം: fycentertainment2018@gmail.com ഫോണ്‍: ആശാ ജോര്‍ജ് 973 600 2127.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.