You are Here : Home / USA News

ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്ററിന്റ പ്രവർത്തനോൽഘാടനം മുൻ മന്ത്രി ശ്രീ മോൻസ് ജോസഫ് എം എൽ എ നിർവഹിക്കുന്നു.

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Saturday, June 30, 2018 12:50 hrs UTC

ടൊറന്റോ:ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്ററിന്റ പ്രവർത്തനോൽഘാടനം മുൻ മന്ത്രിയും,എം എൽ എ യും ആയ ശ്രീ മോൻസ് ജോസഫ് എം എൽ എ നിർവഹിക്കുന്നു.ജൂൺ 30 ന് വൈകിട്ട് 3 മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ 2018 - 2020 ആണ്ടത്തേയ്ക്കുള്ള പ്രവർത്തനോദ്ഘാടനം ആയിരിയ്ക്കും നിർവഹിയ്ക്ക പ്പെടുക.അമേരിക്കയിലും,കാനഡയിലും ആയി വ്യാപിച്ചു 8 ചാപ്റ്ററുകളിൽ ആയി മാധ്യമ പ്രവർത്തനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടന ആണ് ഇന്ത്യ പ്രസ്സ് ക്ലബ്.കഴിഞ്ഞ നവംബറിൽ വിവിധ മലയാളി സംഘടനകളെ കോർത്തിണക്കി ടോറന്റോവിൽ നടത്തിയ റൗണ്ട് ടേബിൾ മീറ്റിങ് കാനഡയിലെ മാധ്യമ പ്രവർത്തങ്ങക്കു പുതിയ ദിശാബോധം നൽകുക ഉണ്ടായി .തുടർന്ന് ഏഷ്യാനെറ്റ് യു എസ് പ്രതിനിധി ശ്രീ കൃഷ്ണ കിഷോറിന്റെ നേതൃത്വത്തിൽ കനേഡിയൻ മലയാളികൾ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സെമിനാറും സംഘടിപ്പിച്ചിരുന്നു.ഇന്ത്യ പ്രസ്സ് ക്ലബ് കാനഡ ചാപ്റ്റർ നടത്തിവരുന്ന റൗണ്ട് ടേബിൾ മീറ്റിങ്ങുകളെയും , സെമിനാറുകളെയും കാനഡയിലെ പ്രമുഖ മലയാളി കൂട്ടായ്‌മകൾ സ്വാഗതം ചെയ്യുകയും സംബന്ധിക്കുകയും ഉണ്ടായി കാനഡയിൽ മലയാളികളുടെ ഇടയിൽ വ്യക്തമായ സാന്നിധ്യം ഇന്ന് ഇന്ത്യ പ്രസ്സ് ക്ലബ് നേടിയെടുത്തിട്ടുണ്ട് എന്ന് മാത്രമല്ല കനേഡിയൻ മലയാളിലടെ വിവിധ പ്രവർത്തനങ്ങളെയും,പ്രശ്നങ്ങളെയും മുഘ്യധാരയിൽ എത്തിക്കുന്നതിനായി 24/7 ആയി പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നു എന്നത് എടുത്തു പറയേണ്ടുന്ന ഒന്നാണ്. ജയശങ്കർ പിള്ള (പ്രസിഡന്റ്), ഷിബു കിഴക്കേക്കുറ്റ് (വൈസ് പ്രസിഡന്റ്)ചിപ്പി കൃഷ്ണൻ (സെക്രട്ടറി),ഹരികുമാർ മാന്നാർ (ജോ.സെക്രട്ടറി),അലക്സ് എബ്രഹാം (ട്രെഷറർ),ജോൺ ഇളമത (ജോയിന്റ് ട്രെഷറർ),ബിജു കട്ടത്തറ,സൂസൻ വറുഗീസ് (എക്സികുട്ടീവ് കമ്മറ്റി) എന്നിവർ നയിക്കുന്ന ചാപ്റ്ററിന്റെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടന കർമ്മം ആണ് ഇന്ന് നിർവഹിയ്ക്കപ്പെടുക എന്ന് ഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.