You are Here : Home / USA News

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ പൂര്‍ത്തിയായി

Text Size  

Story Dated: Friday, June 29, 2018 11:00 hrs UTC

ന്യൂയോര്‍ക്ക്: മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി റജിസ്ട്രേഷന്‍ മുഴുവനായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചത് വന്‍ വിജയമായി കണക്കാക്കുന്നുവെന്നും, ആത്മാര്‍ത്ഥമായി സഹകരിച്ച ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും റജിസ്ട്രേഷന്‍ കോഓര്‍ഡിനേറ്റര്‍മാരായ റവ ഫാ. ആകാശ് പോൾ, ചാണ്ടി തോമസ്, ജെറില്‍ സജുമോന്‍ എന്നിവര്‍ അറിയിച്ചു. ഇതിനോടകം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ വെച്ച് നടത്തപ്പെട്ട കിക്ക് ഓഫ് ചടങ്ങുകള്‍ക്ക് ഇടവകകളില്‍നിന്നും മികച്ച സഹകരണമാണ് ലഭിച്ചിട്ടുള്ളത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സഭാംഗങ്ങള്‍ പങ്കെടുത്ത ജൂബിലി കണ്‍‌വന്‍ഷന് ശേഷം ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ റജിസ്ട്രേഷന്‍ നടന്നിട്ടുള്ളത്. കുടുംബ മേള നടക്കുന്ന "കലഹാരി റിസോര്‍ട്‌സ് & കണ്‍വന്‍ഷന്‍ സെന്റര്‍, പോക്കനോസ്, പെന്‍സില്‍വാനിയായിലെ വിപുലമായ കെട്ടിട സമുച്ചയവും വിശാലമായ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാളുകള്‍ പ്രകൃതിസുന്ദരമായ അന്തരീക്ഷവും പ്രസ്തുത കണ്‍വന്‍ഷന്‍ സെന്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏറ്റവും വലിയ 'വാട്ടര്‍ ഇന്‍ഡോര്‍ പാര്‍ക്ക്' അമേരിക്കയിലെ ഒരു മുഖ്യ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമായി പരിലസിക്കുന്നുവെന്നതും കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്നവര്‍ക്ക് അവിടെ സൗജന്യ പ്രവേശനം ഉണ്ടെന്നുള്ളതും ഈ വര്‍ഷത്തെ കുടുംബമേളയ്ക്ക് മാറ്റുകൂട്ടുകയും ചെയ്യുന്നു.

 

ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവര്‍ത്തകരേയും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വളരെ നേരത്തെ തന്നെ റജിസ്ട്രേഷന്‍ മുഴുവനായും പൂര്‍ത്തിയാക്കുവാന്‍ സഹകരിച്ച സഭാംഗങ്ങളേയും ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് പ്രത്യേകം അഭിനന്ദിച്ചു. റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.