You are Here : Home / USA News

സ്വാമി ഉദിത് ചൈതന്യജിയുടെ ഉദ്ധവഗീതാ സപ്താഹ യജ്ഞം ന്യൂയോര്‍ക്കില്‍

Text Size  

Story Dated: Friday, June 29, 2018 10:45 hrs UTC

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: ജൂലൈ 29 ഞായറാഴ്ച്ച മുതല്‍ ഓഗസ്റ്റ് 4 വരെ സ്വാമി ഉദിത് ചൈതന്യജി, നായര്‍ ബനവലന്റ്‌റ് അസോസിയേഷന്‍ സെന്ററില്‍ വച്ച് ഉദ്ധവഗീതയെക്കുറിച്ച് പ്രഭാഷണം നടത്തുന്നു. ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്ക ട്രസ്റ്റ് ആണ് ഈ യജ്ഞം സംഘടിപ്പിക്കുന്നത്. ഈ യജ്ഞത്തിന്റെ സുഗമമായ നടത്തിപ്പിലേക്കായി ശ്രീ രാം പോറ്റിയുടെ വസതിയില്‍ വച്ച് ഡോ. ഉണ്ണിക്കൃഷ്ണന്‍ തമ്പിയുടെ അദ്ധ്യക്ഷതയില്‍ ഒരു ആലോചനായോഗം ജൂണ്‍ 27 ബുധനാഴ്ച്ച വൈകിട്ട് കൂടുകയുണ്ടായി. ഡോ. നിഷാ പിള്ള, കുന്നപ്പള്ളില്‍ രാജഗോപാല്‍, കോമളന്‍ പിള്ള, ഗോപിനാഥ കുറുപ്പ്, വനജ നായര്‍, താമര രാജീവ്, ചിത്രജ ചന്ദ്രമോഹന്‍, താരാ സായി, വാസന്തി രാജമോഹന്‍, കലാ സതീഷ്, രാംദാസ് കൊച്ചുപറമ്പില്‍, രഘുനാഥന്‍ നായര്‍, രഘുവരന്‍ നായര്‍, സജി കരുണാകരന്‍, സതീഷ് കലാത്ത്, വാസന്തി കൊട്ടിലില്‍, വിനോദ് പ്രീത്, ബാഹുലേയന്‍ രാഘവന്‍, ജയപ്രകാശ് നായര്‍, രാജേശ്വരി രാജഗോപാല്‍, ഡോ. സ്വയംപ്രഭ സദാനന്ദന്‍, സുധാ പോറ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ജൂലൈ 29 ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് സ്വാമിജിയെ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിക്കും. വിവിധ ഹൈന്ദവ സംഘടനകള്‍ താലപ്പൊലിയുടെയും തായമ്പകയുടെയും അകമ്പടിയോടെ എതിരേല്പിന് നേതൃത്വം നല്‍കും.

ഉദ്ഘാടന പരിപാടികള്‍ക്കു ശേഷം 6:00 മണി മുതല്‍ 7:30 വരെ സ്വാമിജിയുടെ ഉദ്ധവഗീതാ പ്രഭാഷണം. തുടര്‍ന്ന് പ്രശസ്ത ഗായിക അനിത കൃഷ്ണ നയിക്കുന്ന സംഗീത കച്ചേരി ഉണ്ടായിരിക്കും. പ്രസാദ വിതരണത്തോടെ ആദ്യ ദിവസത്തെ യജ്ഞം പര്യവസാനിക്കും. ജൂലൈ 30 മുതല്‍ വൈകീട്ട് കൃത്യം 6 മണിക്ക് വിഷ്ണു സഹസ്രനാമാലാപനത്തോടെ എല്ലാ ദിവസവും യജ്ഞ പ്രഭാഷണം ആരംഭിക്കും. 8:00 മണി മുതല്‍ വിവിധങ്ങളായ ക്ഷേത്ര കലകളും സാംസ്‌ക്കാരിക പരിപാടികളും അവതരിപ്പിക്കും. ആഗസ്റ്റ് 4 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണിക്ക് യജ്ഞ സമാപന സമ്മേളനം ആരംഭിക്കും. കുട്ടികള്‍ക്കു വേണ്ടി വിദ്യാപൂജയും മുതിര്‍ന്നവര്‍ക്കു വേണ്ടി സര്‍വൈശ്വര്യ പൂജയും നടത്തും. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയോടെയും പ്രസാദ ഊട്ടോടെയും പരിപാടി സമാപിക്കും. സ്വാമിജിയുടെ പ്രഭാഷണ പരമ്പരകളില്‍ പങ്കെടുക്കുന്നതിന് ജാതിമത ഭേദമന്യേ ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.