You are Here : Home / USA News

ജനശ്രദ്ധയാകർഷിച്ച് എക്യുമെനിക്കൽ പിക്നിക്

Text Size  

Story Dated: Thursday, June 28, 2018 04:41 hrs UTC

ന്യൂയോർക്ക് ∙ സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ പതിനാറ് ക്രൈസ്തവ ദേവാലയങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച എക്യുമെനിക്കൽ പിക്നിക് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ന്യൂയോർക്കിലെ വെസ്റ്റ്ബറിയിലുള്ള ഐസൺഹോവർ പാർ കിൽ ജൂൺ 16 ന് റവ. കെ.ഐ. ജോസിന്റെ പ്രാർഥനയോടെ ആരംഭിച്ച പിക്നികിൽ 14 പുരോഹിതരും രണ്ടു കന്യാസ്ത്രീകളുമടക്കം 360 അംഗങ്ങൾ പങ്കെടുത്തു. ടോമി മഠത്തിക്കുന്നിൽ കൺവീനറായിരുന്നു. രാവിലെ ഒൻപത് മുതൽ ജിൻസൻ പത്രോസിന്റെ നേതൃത്വത്തിൽ റജിസ്ട്രേഷൻ ആരംഭിച്ചു. ജിജോ പോൾ, എയ്ഞ്ചൽ ജിൻസൺ, ഡാനി ജിജോ എന്നിവരുടെ നേതൃത്വത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും നാലു കളർ കോഡ് നൽകി നാലു ഹൗസുകളായി തിരിച്ചു. പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് സ്വാഗതം ആശംസിച്ചു.

പ്രഭാതഭക്ഷണത്തിന് ശേഷം കൊച്ചു കുട്ടികൾ മുതൽ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന വിവിധതരം പുതുമയാർന്ന കളികൾക്ക് ഡോൺ തോമസിന്റെ നേതൃത്വത്തിലുള്ള സ്പോർട്സ് ടീം നേതൃത്വം നൽകി. ബിജു ചാക്കോ സ്പോർട്സ് നിയന്ത്രിച്ചപ്പോൾ ലിസാ ജോർജ്, നെഫിയാ ചാക്കോ, ബെറ്റ്സി തോമസ്, പ്രെസ്റ്റി സജീവ് എന്നിവർ ജഡ്ജസായി പ്രവർത്തിച്ചു. ഫാദർ ജോൺ തോമസിന്റെ നേതൃത്വത്തിൽ പങ്കെടുത്ത എല്ലാ പുരോഹിതർക്കും പുതുമയാർന്ന സ്പോർട്സുകൾ ക്രമീകരിച്ചിരുന്നു. പുരോഹിതരുടെ മത്സരങ്ങൾക്ക് കൂടിനിന്ന ജനാവലി ഹർഷാരവത്തോടു കൂടി ആവേശം പകർന്നു.

മത്സരവിജയികൾക്ക് ജൂലൈ 15ന് ലോംഗ് ഐലന്റ് മർത്തോമ്മാ ചർച്ചിൽ നടക്കുന്ന സെന്റ് തോമസ് ഡേ സെലിബ്രേഷനിൽ ട്രോഫികൾ വിതരണം ചെയ്യുന്നതാണ്. ബോബൻ വർഗീസ് കേരളത്തനിമയിൽ ചിക്കൻ വിഭവം തയാറാക്കിയപ്പോൾ പി.വി വർഗീസും, തോമസ് സി. വർഗീസും കുടുംബമായി ബർഗറും പാചകം ചെയ്തു. തോമസ് ജേക്കബ്, റോയി ഒ. ബേബി, ജെയ് കെ. പോൾ, ഷയ്നു തോമസ്, ബോബി ഐസക്ക് എന്നിവർ ഗ്രില്ലുകൾക്ക് നേതൃത്വം നൽകി. പോൾ കുര്യൻ ഗതാഗതം നിയന്ത്രിച്ചു.

ഡോ. റെയ്ച്ചൽ ജോർജിന്റെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന മെഡിക്കൽ ടീമിന്റെ പ്രവർത്തനം പ്രശംസ പിടിച്ചു പറ്റി. ഉച്ച ഭക്ഷണസമയത്ത് ഉഷാ മാത്യൂസിന്റെ നേതൃത്വത്തിൽ നടന്ന റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനാർഹനായ ബിൻച്ചു ജോൺ സമ്മാനതുക എക്യുമെനിക്കൽ ഫെഡറേഷന് തിരികെ നൽകി മാതൃകയായി. ട്രഷറർ ജോൺ തോമസ് പിക്നിക്കിന്റെ സ്പോൺസർമാരെ പരിചയപ്പെടുത്തുകയും അവരുടെ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വിവിധ സഭകളിൽ നിന്ന് വന്ന പുരോഹിത കുടുംബങ്ങളെയും ജനങ്ങളെയും സെക്രട്ടറി ജോൺ താമരവേലിൽ പിക്നിക് ഫീൽഡിലേക്ക് ആനയിച്ചു. വൈകുന്നേരം ആകാശ് പോളിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനയോടു കൂടി പിക്നിക് സമാപിച്ചു.

By: ജോൺ താമരവേലിൽ

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.