You are Here : Home / USA News

ഡോ. സിന്ധു പിള്ള, അനു ഉല്ലാസ്, ജെയ്‌മോള്‍ ശ്രീധര്‍ ഫോമ വനിതാ പ്രതിനിധികള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, June 28, 2018 04:17 hrs UTC

ഡോ. സിന്ധു പിള്ള, അനു ഉല്ലാസ്, ജെയ്‌മോള്‍ ശ്രീധര്‍ ഫോമ വനിതാ പ്രതിനിധികള്‍

ചിക്കാഗോ: ഫോമാ 2018 - 2020 നാഷണല്‍ കമ്മിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വനിതാ പ്രധിനിധികളായി കാലിഫോര്‍ണിയയില്‍ നിന്ന് ഡോ. സിന്ധു പിള്ള, ഫ്ലോറിഡയിൽ നിന്ന് അനു ഉല്ലാസ്, ഫിലഡല്‍ഫിയയില്‍ നിന്ന് ജെയ്‌മോള്‍ ശ്രീധര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഡോ. സിന്ധു പിള്ള കാലിഫോര്‍ണിയയിലെ മരിയാട്ട എന്ന സ്ഥലത്തു കഴിഞ്ഞ 25 വര്‍ഷങ്ങളായി താമസിക്കുന്നു. ലോമ ലിന്‍ഡ മെഡിക്കല്‍ സെന്റര്‍ പീഡിയാട്രിക് വിഭാഗം ചെയര്‍പേഴ്സണ്‍, റാഞ്ചോ സ്പ്രിംഗ്സ് മെഡിക്കലില്‍ പീഡിയാട്രിക് വിഭാഗം വൈസ് ചെയര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്നു. മരിയാട്ടയില്‍ ഇന്‍‌ലാന്‍ഡ് പീഡിയാട്രിക്സ് എന്ന പേരില്‍ രണ്ടു സ്ഥാപനങ്ങള്‍ നടത്തിവരുന്ന ഡോ. സിന്ധു പിള്ള നര്‍ത്തകി, ഗായിക എന്നീ നിലകളിലും ഏവര്‍ക്കും സുപരിചിതയാണ്.

ഫ്ലോറിഡയിലെ ടാമ്പാ ബേ മലയാളി അസോസിയേഷന്‍ പ്രതിനിധിയായാണ് അനു ഉല്ലാസ് ഫോമായിലേക്ക് അവസരം നേടിയത്. 2006 മുതല്‍ മെഗാതിരുവാതിരയും, മറ്റു ഡാന്‍സുകളും കൊറിയോഗ്രാഫി ചെയ്തും, കിഡ്സ് ആക്ടിവിറ്റീസ് സംഘടിപ്പിച്ചുമെല്ലാം ടാമ്പാ മലയാളി അസോസിയേഷനുകളുടെ സജീവ സാന്നിധ്യമാണ്. നൃത്തവും, എഴുത്തും, കവിതാ രചനയും ഒരുപോലെ സന്തതസഹചാരിയായി കൊണ്ടുപോകുന്ന അനു ഉല്ലാസ് നല്ലൊരു വാഗ്മി കൂടിയാണ്. Rasmussen നഴ്സിംഗ് കോളേജ് ഫുള്‍ ടൈം അധ്യാപികയായും യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയില്‍ (USF) adjunct faculty ആയും ജോലി ചെയ്യുന്നു.

2004-ല്‍ അമേരിക്കന്‍ മണ്ണിലേക്ക് കുടിയേറിയ ഡോ. ജെയ്‌മോള്‍ ശ്രീധര്‍ ഫിലഡല്‍ഫിയ കലാ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്സണും ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയൻ ചാരിറ്റി ചെയര്‍പേഴ്‌സണുമാണ്. മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും റാങ്കോടെ നഴ്സിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ജെയ്‌മോള്‍, കന്‍സാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് എടുത്ത ശേഷം പെന്‍സില്‍വാനിയയിലെ വൈട്നര്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസ്സറായി സേവനമനുഷ്ഠിക്കുന്നു. ഫെഡറേഷന്‍ ഓഫ് ശ്രീ നാരായണ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഡോ. ജെയ്‌മോള്‍ ശ്രീധര്‍ നിരവധി ജീവകാരുണ്യ സംരംഭങ്ങളിലെ സജീവ സാന്നിധ്യവും സമഗ്ര നേതൃത്വവുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.