You are Here : Home / USA News

ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വിബിഎസും പെരുന്നാളും

Text Size  

Story Dated: Tuesday, June 26, 2018 05:17 hrs EDT

ഫിലഡല്‍ഫിയ∙ അമേരിക്കൻ അതിഭദദ്രാസനത്തിലെ മുഖ്യ ദേവാലയങ്ങളിലൊന്നായ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽ പിതാവും, ശ്ലീഹന്മാരിൽ തലവനുമായ പ: പത്രോസ് ശ്ലീഹായുടെ നാമത്തിൽ ആണ്ടുതോറും നടത്തി വരാറുള്ള പെരുന്നാളും സൺഡേ സ്കൂളും കുട്ടികളുടെ വെക്കേഷൻ ബൈബിൾ സ്കൂളും സംയുക്തമായി പൂർവ്വാധികം ഭംഗിയോടു കൂടി പതിവു പോലെ ഈ വർഷവും ആചരിക്കും.

വിശുദ്ധ കുർബാനയ്ക്കു ശേഷം ജൂൺ 24 ഞായറാഴ്ച കൊടി ഉയർത്തിയതോടു കൂടി ഈവർഷത്തെ പെരുന്നാൾ മഹാമഹത്തിനു തുടക്കം കുറിച്ചു. ജൂൺ 30 ശനിയാഴ്ച വൈകിട്ട് ആറിനു പെരുന്നാളിനോടനുബന്ധിച്ച് സന്ധ്യാ പ്രാർഥനയും തുടർന്ന് 6.45 ന് പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ, വെരി: റവ: ഫാദർ ജോൺ തെക്കേടത്തിന്റെ വചന പ്രഘോഷണവും തുടർന്ന് റാസ, ഫയർ വർക്സ്, ചെണ്ട മേളവും നടക്കും. എട്ടിനു പ്രശസ്ത ഗായകൻ ജോഷിയുടെ നേതൃത്വത്തിൽ ക്രിസ്തീയ സംഗീത സന്ധ്യയും ഒൻപതു മണിക്ക് സ്നേഹ വിരുന്നും ഉണ്ടായിരിക്കും. ജൂലൈ ഒന്നിന് ഞായറാഴ്ച രാവിലെ ഒൻപതിനു പ്രഭാത പ്രാർഥനയും 9.45 ന് വെരി: റവ: ഫാദർ ജോൺ തെക്കേടത്ത് കോറപ്പിസ്കോപ്പയുടെ മുഖ്യകാർമ്മികത്വത്തിലും ഫാദർ വറുഗീസ് ജേക്കബ് ചാലിശ്ശേരിൽ, ഫാദർ ജോസ് ദാനിയേൽ എന്നിവരുടെ സഹകാർമ്മികത്വത്തിലും വി: മൂന്നിൻ മേല്‍ കുർബ്ബാനയും തുടർന്ന് വെരി: റവ: ഫാദർ ഏബ്രഹാം കടവിൽ കോറപ്പിസ്കോപ്പയുടെ അനുഗ്രഹപ്രഭാഷണവും നടക്കും. ഈ വർഷം ഹൈസ്കൂൾ, കോളജ് കൂടാതെ സൺഡേ സ്കൂൾ തലത്തിൽ വിജയികളായ കുട്ടികളെ ആദരിക്കൽ ചടങ്ങ്, കൈമുത്ത്, നേർച്ച വിളക്ക് എന്നിവ നടക്കും. കൊടി ഇറക്കം കഴിയുന്നതോടു കൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കുകയായി.

പതിവു പോലെ എല്ലാവർഷവും നടത്തി വരാറുള്ള വിബിഎസ് ജൂൺ 28, 29, 30 (വ്യാഴം, വെള്ളി, ശനി) തിയതികളിൽ സെ:പീറ്റേഴ്സ് കത്തീഡ്രലിൽ സൺഡേ സ്കൂളിലെ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലും, യൂത്ത് ലീഗിന്റെ സഹകരണത്തിലുമാണ് നടത്തുന്നത്. ഈ വർഷത്തെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘ലീവ് എ ലൈഫ് വെർത്തി ഓഫ് ദി ലോര്‍ഡ്’ കൊളോഷ്യൻസ് 1:10, എന്നതാണ്. പ്രീ–കിന്റർ ഗാർട്ടൻ (4 വയസ്) മുതൽ 10–ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് രാവിലെ ഒൻപതു മണി മുതൽ 1.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായി ആത്മീയാന്തരീക്ഷത്തിലൂടെയുള്ള ധാരാളം വിനോദങ്ങളും ഈ വർഷം ഉൾപ്പെടുത്തിയിരിക്കുന്നതായി അറിയിച്ചു. ജൂൺ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെയാണ് വിബിഎസ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് സമാപന ചടങ്ങ് ആരംഭിക്കുന്നതാണ്.

പെരുന്നാള്‍ ആഘോഷത്തിന്റെയും വിബിഎസിന്റെയും വിജയത്തിനായി പള്ളി ഭരണസമിതിയുടെയും സൺഡേ സ്കൂൾ അധ്യാപകരുടെയും, കുട്ടികളുടെയും സംയുക്ത നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയുടെ പ്രവർത്തനങ്ങള്‍ നടന്നു വരുന്നതായി അറിയിച്ചു. ഫിലഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികളേയും വിശ്വാസികളേയും വെക്കേഷൻ ബൈബിൾ സ്കൂളിലും, പെരുന്നാളിലും സംബന്ധിക്കാൻ പ്രത്യേകം ക്ഷണിക്കുന്നുവെന്നും അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക www.stpeterscathedral.com

By: ജീമോൻ ജോർജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More