You are Here : Home / USA News

ട്രംപിന്റെ വക്താവിനെ റസ്റ്റോറന്റിൽ നിന്നിറക്കി വിട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 25, 2018 11:59 hrs UTC

വെർജിനിയ ∙ ജൂൺ 22 വെള്ളിയാഴ്ച വെർജിനിയ ലക്സിങ്ടണിലെ റെഡ് ഹെൻ റസ്റ്റോറന്റിൽ ഡിന്നറിനെത്തിയ പ്രസിഡന്റ് ട്രംപിന്റെ മുഖ്യവക്താവായ സാറാ ഹക്കബി സാന്റോഴ്സിനെ റസ്റ്റോറന്റ് ഉടമസ്ഥ വിൽക്കിൻസൺ ഇറക്കി വിട്ടു.

വൈറ്റ് ഹൗസിൽ നിന്നും ഇരുന്നൂറോളം മൈൽ ദൂരെയുള്ള റസ്റ്റോറന്റിൽ കുടുംബാംഗങ്ങളുമായാണ് ഇവർ ഡിന്നറിനെത്തിയത്.

ട്രംപിന്റെ ഭരണത്തിൽ പങ്കാളിയായതുകൊണ്ടാണ് തന്നെ ഇറക്കിവിട്ടതെന്ന് ശനിയാഴ്ച സാന്റേഴ്സ് ട്വറ്ററിൽ കുറിച്ചു.

7000 ത്തിലധികം ജനസംഖ്യയുള്ള ലക്സിങ്ടണിലെ വോട്ടർമാർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൂട്ടമായി ട്രംപിനെതിരെയാണ് വോട്ടു രേഖപ്പെടുത്തിയിരുന്നത്. റസ്റ്റോറന്റിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഗെ ആയതുകൊണ്ടും അവരോടുള്ള ട്രംപ് ഭരണകൂടത്തിന്റെ എതിർപ്പിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ അഭിപ്രായം മാനിച്ചു വളരെ സ്നേഹ ഭാഷയിൽ ഇറങ്ങി പോകാൻ ആവശ്യപ്പെട്ടതെന്ന് പിന്നീടു റസ്റ്ററന്റ് ഉടമസ്ഥ പറഞ്ഞു.

സാറാ സാന്റേഴ്സനെ ഇറക്കിവിട്ടതിനെ ചൊല്ലിയുള്ള തർക്കം ചൂടുപിടിക്കുകയാണ്.എതിരാളികളോടു പോലും വളരെ ബഹുമാനത്തോടെ പെരുമാറിയിരുന്ന തനിക്ക് ഇങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ടെന്ന് സാറ തുടർന്ന് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.