You are Here : Home / USA News

ഫോമ എല്ലാ മലയാളികള്‍ക്കുംവേണ്ടി: ബന്നി വാച്ചാച്ചിറ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 23, 2018 11:05 hrs EDT

ചിക്കാഗോ: എല്ലാ മലയാളികള്‍ക്കും ഒത്തുകൂടാനുള്ള വേദിയാണ് ഫോമാ കണ്‍വന്‍ഷനെന്നും, മതേതര സംഘടനകള്‍ക്കു മാത്രം കഴിയുന്ന കൂട്ടായ്മയാണ് ഇതിന്റെ അടിസ്ഥാന തത്വമെന്നും ഫോമാ പ്രസിഡന്റ് ബന്നി വാച്ചാച്ചിറ ചൂണ്ടിക്കാട്ടി. കണ്‍വന്‍ഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ബെന്നി.

കുറവുകളും കുറ്റങ്ങളും മറന്ന് കണ്‍വന്‍ഷനേയും സംഘടനയേയും വിജയിപ്പിക്കേണ്ടത് നാം ഓരോരുത്തരുടേയും ആവശ്യമാണ്.

മുന്‍കാല നേതാക്കള്‍ വെട്ടിത്തെളിച്ച പാതയില്‍ സഞ്ചരിക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന്ജനറല്‍ സെക്രട്ടറി ജിബി തോമസ് പറഞ്ഞു. ലോക മലയാളികളുടെ അഭിമാനമായി ഫോമ മാറി.

ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ആയിരുന്നു എം.സി. ഹര്‍ത്താലിന്റെ ഉത്തരവാദിത്വം തന്റേയും മോന്‍സിന്റേയും തലയില്‍ വെയ്‌ക്കെണ്ടെന്നു രാജു ഏബ്രഹാം എം.എല്‍.എ പറഞ്ഞു. മറ്റേ പാര്‍ട്ടിയും ഇതുതന്നെയാണ് ചെയ്യുന്നത്. ഫോമ നേടിയ വലിയ ജനപിന്തുണയും അദ്ദേഹം എടുത്തുകാട്ടി.

മന്തി കണ്ണന്താനം പറഞ്ഞപോലെ ഹര്‍ത്താല്‍ അവസാനിപ്പിക്കുന്നതിനോട് യോജിപ്പുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് എം.എല്‍.എ മോന്‍സ് ജോസഫ് പറഞ്ഞു. പക്ഷെ മന്ത്രിയുടെ പാര്‍ട്ടിയും, വേദിയിലുള്ള എം.,എല്‍.എ രാജു ഏബ്രഹാമിന്റെ പാര്‍ട്ടിയും അതിനു സമവായം ഉണ്ടാക്കണം. നാളെ മാറ്റങ്ങള്‍ ഉണ്ടാകാം.

ജോസഫ് ഗ്രൂപ്പ് എം.എല്‍.എ എന്നു തന്നെ വിശേഷിപ്പിച്ചാല്‍ അതു തെറ്റായി വ്യാഖ്യാനിക്കപ്പെടും. ഇപ്പോള്‍ തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയേയുള്ളൂ.

ഈ രാജ്യത്തോടും നമ്മുടെ മാത്രു രാജ്യത്തോടും നമുക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ടെന്നു ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് ചൂണ്ടിക്കാട്ടി. നാം ഇവിടെ വെറുതെ എത്തിയവര്‍ എന്നു കരുതരുത്, നമ്മുടെ സാംസ്കാരിക പൈത്രുകത്തിന്റെ പ്രഭ ചൊരിയാനും മാത്രുകയാവാനും നമുക്ക് ബാധ്യതയുണ്ട്. ഉണര്‍ന്നു പ്രശോഭിക്കുക എന്നതായിരിക്കട്ടെ നമ്മുടെ ദ്ത്യം.

മലയാളി സമൂഹത്തിന്റെ മികവ് കോണ്‍സല്‍ ജനറല്‍ ഡി.ബി പാട്ടീല്‍ എടുത്തു പറഞ്ഞു.

സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് മേധാവി അബ്ദുള്‍ അസീസ് മലയാളികള്‍ കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി.

സ്വതസിദ്ധമായ നര്‍മ്മവുമായാണ് ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ ഫോമാ കണ്‍വന്‍ഷനിലെത്തിയത്. മലയാളി എവിടെ ചെന്നാലും ഒരു ശക്തിയാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയില്‍ നിന്നൊരു നായ ഇല്ലീഗലായി അമേരിക്കയിലെത്തി. അമേരിക്കയിലെ നായകള്‍ സ്വീകരിച്ചു. പിറ്റേന്ന് ഒരെല്ലിനുവേണ്ടി അമേരിക്കന്‍ നായകള്‍ കടിപിടി കൂടുന്നതാണ് ചൈനീസ് നായ കാണ്ടത്. കമ്യൂണിസമുള്ള ചൈനയിലാണെങ്കില്‍ എല്ലാവര്‍ക്കും 50 ഗ്രാം വീതം ഇറച്ചി വീതം വീതിച്ചു നല്‍കുമായിരുന്നു എന്നും കടിപിടി ഒന്നും ആവശ്യമില്ലെന്നും ചൈനീസ് നായ പറഞ്ഞു.

എങ്കില്‍ പിന്നെ ഇങ്ങോട്ടുവന്നത് എന്തിനാണെന്ന് അമേരിക്കന്‍ നായകള്‍. 'അതോ, അതൊന്ന് സ്വാതന്ത്ര്യമായി കുരയ്ക്കാനാണ്' മറുപടി.

സ്വാതന്ത്യത്തിന്റെ നാട്ടിലാണു നിങ്ങള്‍ താമസിക്കുന്നതെന്നും അത് ഉത്തരവാദപൂര്‍വം ഉപയോഗിക്കാനും അച്ചന്‍ പറഞ്ഞു

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റിവ് ജോബ്‌സ് അന്ത്യകാലത്ത് നഷ്ടപ്പെട്ട സൗഹൃദങ്ങളെപ്പറ്റിയും ബന്ധങ്ങളെപ്പറ്റിയും വിലപിച്ചിരുന്നു കേട്ടിട്ടുണ്ട്. സ്വത്തിനു പിന്നാലെ പോയപ്പോള്‍ അതൊന്നും ഓര്‍ത്തതുമില്ലെന്നദ്ധേഹം പറഞ്ഞുവത്രെ

ഓട്ട മത്സരത്തില്‍ വിജയിച്ച സോമാലിയന്‍ പൂച്ചയെപ്പറ്റിയും അദ്ദേഹം പറഞ്ഞു. പട്ടിണിക്കാരുടെ രാജ്യമായ സോമാലിയയില്‍ നിന്നുള്ള പൂച്ച എങ്ങനെ വിജയം കണ്ടു? ഒടുവില്‍ ഇന്ത്യന്‍ പൂച്ചയോട് രഹസ്യമായി സോമാലിയന്‍ പൂച്ച പറഞ്ഞു: 'ഞാന്‍ സോമാലിയന്‍ പുലിയാണ്. പട്ടിണി കാരണം മെലിഞ്ഞ് പൂച്ചയായതാണ്.'

പണം മാത്രമല്ല ജീവിതത്തില്‍ പ്രധാനം. നല്ലതു ചെയ്യാന്‍ നല്ല കുടുംബം ഉണ്ടാകണം. മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പത്‌നി ധാരാളമായി പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. അവരുടെ പ്രാര്‍ത്ഥന മന്ത്രിയെ ശക്തിപ്പെടുത്തുന്നു. അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ വിട്ടപ്പോള്‍ പറഞ്ഞതാണ് ഭാര്യയുടെ പിന്തുണയെപ്പറ്റി. അതുകൊണ്ടാണ് താന്‍ പിടിച്ചുനിന്നതെന്ന്. അതുകൊണ്ട് ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ ശക്തിയായി നിലനില്‍ക്കണം.

വെള്ളിമൂങ്ങ സിനിമയുടെ സംവിധായകന്‍ കഥയ്ക്കുവേണ്ടി സമീപിച്ച കാര്യവും അദ്ദേഹം പറഞ്ഞു. പുരുഷന്മാര്‍ക്ക് വിവാഹം കഴിഞ്ഞ് ഏഴെട്ടു വര്‍ഷമാകുമ്പോള്‍ പരസ്ത്രീ ബന്ധത്തോട് താത്പര്യം വരുന്നു. സെവന്‍ ഇയര്‍ ഇച്ച്. സ്വന്തം ഭാര്യയിലേക്ക് മടങ്ങിവരുന്ന കഥയാണ്‍ തന്നൊറ്റു സസാരിച്ച ശേഷം അവര്‍ തയ്യാറാക്കിയത് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.

മതേതര മൂല്യങ്ങള്‍ കാക്കുന്ന പ്രസ്ഥാനമാണ് ഫോമയെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. മതേതരത്വവും മാനവീകതയുമാണ് പ്രധാനം.

ഇന്ദ്രജാല പ്രകടനത്തോടെയാണ് പ്രൊഫ. ഗോപിനാഥ് മുതുകാട് സദസിനെ കയ്യിലെടുത്തത്. വാക്കുകളുടെ ശക്തി അദ്ദേഹം എടുത്തു കാട്ടി. ആദിയില്‍ വചനമുണ്ടായിരുന്നുവെന്ന് ബൈബിളും, ഓങ്കാര നാദത്തില്‍ നിന്നാണ് എല്ലാം രൂപംകൊണ്ടതെന്ന് ഇന്ത്യന്‍ വിശ്വാസങ്ങളും പറയുന്നു. വാക്കുകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു, മാറ്റിമറിക്കുന്നു. അത് ഏറെ കാലികപ്രസക്തിയുള്ളതാണ്. സമ്മേളനത്തിനെത്തിയവരും അത് ഒര്‍ക്കണം

ഇത്തരം ഒരു സമ്മേളനത്തില്‍താന്‍ ആദ്യം പങ്കെടുക്കുകയാണെന്നു ജയരാജ് വാര്യര്‍ പറഞ്ഞു. തന്നെ ക്ഷണിച്ചത് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയാണ്. അതിനാല്‍ മൂന്നുദിവസവും ബെന്നിയെ താന്‍ പുകഴ്ത്തിക്കൊണ്ടിരിക്കും സദസിന്റെ ചിരികള്‍ക്കിടയില്‍ ജയരാജ് പറഞ്ഞു. റിക്കാര്‍ഡ് ചെയ്ത പാട്ടുകള്‍ക്ക് ചുണ്ടനക്കുന്ന പുതിയ പ്രവണതയേയും അദ്ദേഹം കളിയാക്കി.

ഫോമ യുവജനോത്സവ വേദിയില്‍ കലാപ്രതിഭകളാകുന്നവര്‍ക്ക് സിനിമയില്‍ അവസരം നല്‍കുമോ എന്നു മുമ്പ് ജനറല്‍ സെക്രട്ടറി ജിബി തോമസ് തന്നോട് ഒരു സദസ്സില്‍ വച്ചു ചോദിച്ചുവെന്ന് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞു. കൊടുക്കാമെന്നു പറയുകയും ചെയ്തിരുന്നു. പിന്നെ താനത് മറന്നുവെങ്കിലും മറക്കാതെ പ്രസിഡന്റ് ബെന്നി വിളിച്ചാണ് തന്നെ കൊണ്ടുവന്നത്. കലാപ്രതിഭയും കലാതിലകവുമാകുന്നവര്‍ക്ക് അവസരം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More