You are Here : Home / USA News

പെന്തക്കോസ്ത് മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Thursday, June 21, 2018 01:04 hrs UTC

ബോസ്റ്റൺ∙ നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് തിരശീല ഉയരുകയാണ്. ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടി നാലു ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനത്തിന് ബോസ്റ്റൺ പട്ടണം ഒരുങ്ങി. ദൈവീക പ്രമാണങ്ങളോട് നൂറു ശതമാനം വിശ്വസ്തത പുലർത്തി സമുഹത്തിനും സഭകൾക്കും മാതൃക കാണിക്കുവാൻ പ്രതിവർഷം അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഫ്രൻസുകളിൽ എത്തിച്ചേരുന്നു. സത്യ ദൈവത്തെ ആരാധിക്കുവാനും ബദ്ധങ്ങൾ പുതുക്കുവാനും കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും ഈ അവസരങ്ങൾ ദൈവജനം പരമാവധി പ്രയോജനപെടുത്തും.

'അങ്ങയുടെ രാജ്യം വരേണമേ' എന്നുള്ളതാണ് കോൺഫ്രൻസിന്റെ ഈ വർഷത്തെ ചിന്താവിഷയം. അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ സമ്മേളനമാണ് പിസിഎൻഎകെ. ആത്മീയ ആരാധന ശുശ്രൂഷ നയിക്കുവാൻ പ്രമുഖ വർഷിപ്പ് ബാൻഡുകൾ ആണ് എത്തിച്ചേരുന്നത്. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള റവ.ഡോ.സാമുവേൽ റോഡ്ട്രിഗർസ്, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതനായ.സാജു ജോൺ മാത്യൂ, പ്രശ്സ്ത സുവിശേഷകന്‍ റവ.ഡേവിഡ് നാസ്സർ, ബ്രദർ. മോഹൻ.സി. ലാസറസ്സ്, ഡോ. ഫിന്നി കുരുവിള എന്നിവരാണ് മുഖ്യ പ്രാസംഗികർ.

സഹോദരിമാരായ മായ കുമാരദാസ്, സൗധ സുരേഷ്, ജെസി സജു എന്നിവരാണ് വനിതാ സംഗമത്തിൽ പ്രധാന പ്രഭാഷകരായി എത്തിച്ചേരുന്നത്. ഇവരെ കൂടാതെ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും കടന്നുവരുന്ന ദൈവദാസന്മാർ വചനം പ്രസംഗിക്കുന്നതാണ്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കായി ഡോ. വാൾട്ട് ലാറി മോറിന്റെ നേത്യത്വത്തിൽ പ്രത്യേക ക്ലാസും ഉണ്ടായിരിക്കും. ആത്മീയ ദർശനവും പ്രാർത്ഥനാ ജീവിതവും അനുപമമായ ആസൂത്രണവും കൈമുതലായ നേതൃത്വം കൈകോർക്കുമ്പോൾ വിശ്വാസ സമൂഹത്തിന് പ്രതീക്ഷിക്കുവാൻ ഏറെ.

കുഞ്ഞുമനസുകളിൽ ആഴത്തിൽ ദൈവസ്നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തിൽ ചിൽഡ്രൻസ്പ്രോ ഗ്രാമുകളും, സിമ്പോസിയം, കൗൺസലിങ്, മിഷൻ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിൾ ക്ലാസുകൾ തുടങ്ങി ഓരോ വിഭാഗങ്ങൾക്കും പ്രത്യേക സെക്‌ഷനുകളും റ്റേഴ്സ് ഫോറം സെമിനാറും തുടങ്ങി ഒട്ടനവധി പരിപാടികളാണ് നടത്തപ്പെടുക. സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന സംയുക്ത ആരാധനയോടും ഭക്തി നിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി സമ്മേളനം സമാപിക്കും.

നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ, നാഷണൽ സെക്രട്ടറി ബ്രദർ വെസ്ളി മാത്യു, നാഷണൽ ട്രഷറാർ ബ്രദർ ബാബുക്കുട്ടി ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ ബ്രദർ ഷോണി തോമസ്, നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ, കോൺഫ്രൻസ് കോർഡിനേറ്റർ പാസ്റ്റർ ഡോ. തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള നാഷണൽ-ലോക്കൽ കമ്മിറ്റികൾ പ്രാർത്ഥനയോടെ അഹോരാത്രം കോൺഫ്രൻസിന്റെ വിജയത്തിനായി ‌പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാസമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്തം കൊണ്ട് വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. വിവരങ്ങൾക്ക്: www.pcnak2018.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.