You are Here : Home / USA News

ചിക്കാഗോയിലെ കൂടല്ലൂര്‍ സംഗമം ജൂണ്‍ 24 ന്

Text Size  

Story Dated: Friday, June 15, 2018 11:59 hrs UTC

കോട്ടയം ജില്ലയിലെ കൂടല്ലൂര് എന്ന കൊച്ചു ഗ്രാമത്തിന്റെ നന്മയും പേറി ചിക്കാഗോയില് വാസമുറപ്പിച്ചിരിക്കുന്ന എല്ലാ കൂടല്ലൂര് നിവാസികളുടെയും ഒരു സംഗമം ജൂണ് 24 ഞായറാഴ്ച 12.30  മുതല് 7 മണി വരെ നടത്തപ്പെടുന്നു.  മോര്ട്ടന് ഗ്രോവിലെ സെയിന്റ് പോള് വുഡ്‌സ് ഗ്രൊവില് വെച്ച് നടത്തപെടുന്ന കൂടല്ലൂര് സംഗമത്തില് കൂടല്ലൂര് ജനിച്ചു വളര്ന്ന എല്ലാവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്നു.

വര്ഷങ്ങളായി മുടങ്ങാതെ നടത്തപെടുന്ന കൂടല്ലൂര് സംഗമത്തിലൂടെ ചിക്കാഗോയിലെ അവരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ് . നൂറിലധികം കുടുംബങ്ങള് ഇന്ന് ചിക്കാഗോയില് നിലനില്ക്കുന്നു.  തങ്ങളുടെ വളര്ച്ചക്ക്  തുടക്കം കുറിച്ച  കൂടല്ലൂര് ഗ്രാമത്തിന്റെ  വിവരങ്ങള് പരസ്പരം പങ്കു വെച്ചും കളിച്ചും ഭക്ഷിച്ചും നല്ല നല്ല കര്മ്മ പരിപാടികള്  ആവിഷ്‌കരിച്ചും കൂടല്ലൂര് സംഗമം മറ്റു എല്ലാ സംഗമങ്ങള്ക്കും ഒരു മാതൃകയായി നില്കുന്നു. 'ചങ്ക്‌സ് 2018' എന്ന ഈ വര്ഷത്തെ കൂടല്ലൂര് സംഗമത്തിലേക്കു എല്ലാ കൂടല്ലൂര് നിവാസികളെയും സ്വാഗതം ചെയ്യുന്നു.  കൂടുതല് വിവരങ്ങള്ക്ക്  ജോര്ജ് പുതുശ്ശേരില് (224 578 6794 ) . സണ്ണി ചേത്തലില് കരോട്ട് (847 770 1614 ), തോമസ് ഇടിയലില് (224 3926663).

By: ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.