You are Here : Home / USA News

മാർ അപ്രേമിനു സ്വീകരണം നൽകി‌

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, June 15, 2018 11:54 hrs UTC

ഹൂസ്റ്റൺ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പൊലീത്ത സഖറിയാസ് മാർ അപ്രേം ജൂൺ 14ന് വൈകിട്ട് ഹൂസ്റ്റൺ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേർന്ന മെത്രാപ്പൊലീത്തയെ ഹൂസ്റ്റണിെല വൈദികരെയും മെത്രാപ്പൊലീത്തായെ പ്രതിനിധീകരിച്ച് ഫാ.രാജേഷ് കെ.ജോൺ, ഫാ.ഐസക് പ്രകാശ്, ഭദ്രാസന കമ്മ്യൂണിക്കേഷൻ ഡയറക്ടർ മനോജ് മാത്യു, പിആർഒ എൽദേ പീറ്റർ മറ്റു വിശ്വാസികൾ എന്നിവർ ചേർന്നു സ്വീകരിച്ചു

ഹൂസ്റ്റൺ സെന്റ് തോമസ് കത്തീഡ്രലിൽ സന്ധ്യനമസ്കാരത്തിനു ശേഷം കത്തീഡ്രൽ മാനേജിങ് കമ്മിറ്റി നിർമിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഹാൾ, ചാപ്പലിന്റെയും കൂദാശ ക്രമീകരണങ്ങൾ വിലയിരുത്തുകയും പ്രസ്തുത ഹാളും ചാപ്പലും തിരുമേനി ജൂൺ 29,30 ദിവസങ്ങളിൽ കൂദാശ ചെയ്യുകയും തുടർന്നു നടക്കുന്ന പള്ളി പെരുന്നാളിൽ മുഖ്യകാർമികനായിരിക്കും.

ജൂൺ 22,23 തീയതികളിൽ ഭദ്രാസനാസ്ഥാനമായ ഉർശേം അരമനയിൽ നടക്കുന്ന വൈദിക സംഘത്തിന്റെയും ഭദ്രാസന അസംബ്ളിയുടെയും വാർഷിക സമ്മേളനത്തിൽ അധ്യക്ഷം വഹിച്ച് ഭദ്രാസനത്തിന്റെ അടുത്ത തലത്തിലുള്ള വികസനത്തിന് ആവശ്യമായ തീരുമാനങ്ങൾക്ക് നേതൃത്വം കൊടുക്കും.

ജൂൺ 16,17 തീയതികളിൽ ന‌‌ടക്കുന്ന ഡാലസ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിലും ജൂലൈ 28നു നടക്കുന്ന ഹൂസ്റ്റൺ ഷിക്കാഗോ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസുകളിലും മാർ അപ്രേം പങ്കെടുക്കും. ഓർത്തഡോക്സ് യാമ പ്രാർഥനാധിഷ്ഠിതമായ ജീവിതരീതികളെ പരിചയപ്പെടുത്തിക്കൊണ്ട് ജൂലൈ 8 മുതൽ 15വരെ ഉർശോഅരമനയിൽ നടക്കുന്ന മെൻസ് സമ്മർക്യാംപിൽ ആദ്യാവസാനം പങ്കെടുത്ത് യുവജനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും.

അറ്റ്ലാന്റയിൽ ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന എംജിഒസിഎസ്എം ലീഡർഷിപ്പ് ക്യാംപിൽ മാർ അപ്രേം പങ്കെടുത്ത് ആധുനികതയുടെ പ്രലോഭനങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും വക്തിത്വ വികസനത്തെപ്പറ്റി ആവശ്യമായ മാർഗനിർദേശങ്ങൾ വിദ്യാർഥികൾ നൽകും. തുടർന്നു ജൂലൈ അവസാനാഴ്ചയിൽ കാനഡയിലുള്ള ഭദ്രാസനത്തിന്റെ പള്ളികളിൽ പാസ്റ്ററൽ വിസിറ്റ് നടത്തുമെന്ന് ഭദ്രാസന പിആർഒ എൽദോ പീറ്റർ ഔദ്യോഗികമായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.