You are Here : Home / USA News

കൺവെൻഷൻ വിജയിപ്പിക്കുന്നവർക്കു പിന്തുണ: ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Tuesday, June 12, 2018 05:43 hrs UTC

ഫിലാഡൽഫിയ: ഫൊക്കാന കൺവെൻഷൻ വിജയിപ്പിക്കുന്നതിനു പിന്തുണ നൽകുന്നവർക്ക് മാത്രമായിരിക്കും തെരെഞ്ഞെടുപ്പിൽ താൻ പിന്തുണ നല്കുകയുള്ളുവെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ. ഫിലാഡൽഫിയയിൽ നടക്കാനിരിക്കുന്ന ഫൊക്കാന കൺവെൻഷന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഞായറാഴ്ച നടന്ന യോഗത്തിനു ശേഷമാണ് അദ്ദേഹം തന്റെ തീരുമാനം വ്യക്തമാക്കിയത്.

കൺവെൻഷന്റെ ഒരുക്കങ്ങൾ മികച്ച രീതിയിൽ തന്നെ പുരോഗമിച്ചു വരികയാണ്. കൺവെൻഷന്റെ സമ്പൂർണ വിജയമാണ് തന്റെ ലക്‌ഷ്യം. അഭിപ്രായ ഭിന്നതകൾ കൺവെൻഷനെ ഒരു വിധത്തിലും ബാധിക്കരുത്. ഇതു നമ്മുടെ എല്ലാവരുടെയും സ്വന്തമായ ഫൊക്കാനയുടെ കോൺവെൻഷനാണ്. ഒരുപാടു പേര് കൈയും മെയ്യും മറന്ന് കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. കൺവെൻഷൻ ചെയർമാൻ എം മാധവൻ നായർ, ഫൊക്കാന നേതാക്കളായ സജിമോൻ ആന്റണി, ലൈസി അലക്സ് എന്നിവർ അകമഴിഞ്ഞ പിന്തുണയാണ് നൽകി വരുന്നത്. സ്പോണ്സർഷിപ്പിലും രെജിസ്‌ട്രേഷനിലും അവർ നടത്തുന്ന പ്രവർത്തങ്ങൾ എടുത്തു പറയേണ്ടതാണെന്നും തമ്പി ചാക്കോ പറഞ്ഞു. എന്നാൽ ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ തരെഞ്ഞെടുപ്പിൽ താൻ നിഷ്‌പക്ഷത പാലിക്കാൻ ബാധ്യസ്ഥനായതിനാൽ ആരെയും പരസ്യമായി പിന്തുണക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൗഹൃദ നഗരം എന്ന പേരിൽ അറിയപ്പെടുന്ന സമ്മേളന നഗരവും സൗഹൃദരായ ഫിലാഡൽഫിയയിലെ മലയാളികളും ഫൊക്കാന കൺവെൻഷനിൽ പങ്കെടുക്കാനെത്തുന്നവരെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു. യുവാക്കൾ സംഘടനയുടെ തലപ്പത്തു വരണം. അടുത്ത തലമുറയെ നയിക്കാനുള്ള യുവ നേതാക്കൻമാരെ തെരഞ്ഞെടുക്കാനുള്ള വേദിയായിരിക്കണം ഈ കൺവെൻഷൻ എന്നും അതിനായി എല്ലാ പിന്തുണയും ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ താൻ നൽകുന്നതായും തമ്പി ചാക്കോ പറഞ്ഞു.

ഫിലാഡൽഫിയയിലെ വാലി ഫോർജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റെറിൽ ജൂലൈ 5 മുതൽ 8 വരെ നടക്കുന്ന കൺവെൻഷൻ ഒരു വൻ വിജയമാക്കി മാറ്റുന്നതിനു രെജിസ്ട്രേഷൻ വർധിപ്പിക്കാൻ എല്ലാവരും അൽമാർത്ഥമായി സഹകരിക്കണമെന്ന് തമ്പി ചാക്കോ അഭ്യർത്ഥിച്ചു. രജിസ്ട്രറേൻ വിജയകരമായി മുന്നേറുകയാണ്. ഇനിയും കൂടുതൽ ആളുകൾ പങ്കെടുത്താൽ ഈ കൺവെൻഷൻ ഒരു ചരിത്ര സംഭവമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.