You are Here : Home / USA News

ഉത്സവക്കാഴ്ചകള്‍ക്കു മത്സരവേദിയൊരുക്കി ഫോമാ യുവജനോത്സവം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, June 12, 2018 02:57 hrs UTC

ഷിക്കാഗോ∙ ഫോമായുടെ ഷിക്കാഗോ കൺവെൻഷനോടനുബന്ധിച്ചുള്ള ഫോമാ യുവജനോത്സവം ഗ്രാന്റ്ഫിനാലെയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഫോമാ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള നിരവധി മത്സരങ്ങൾക്ക് കൺവൻഷൻ നഗരി സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും ലക്ഷ്യബോധം കൊണ്ടും സാമൂഹിക പ്രതിബദ്ധതകൊണ്ടു ഫോമായുടെ യുവജനോത്സവ സംരംഭം വേറിട്ടു നിൽക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ബഹുജന പങ്കാളിത്തം കൊണ്ടു സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റിയ റീജണൽതല മത്സരങ്ങളിലെ വിജയികളാണ് ഗ്രാന്റ് ഫിനാലെയിൽ മാറ്റുരക്കപ്പെടുന്നത്. മത്സരാർത്ഥികൾക്ക് യുവജനോത്സവത്തിൽ രജിസ്റ്റർ ചെയ്യുവാൻ ജൂൺ 11 വരെ സമയം അനുവദിച്ചിട്ടുണ്ട്.

കൺവൻഷന്റെ രണ്ടാം ദിവസമായ വെള്ളി രാവിലെ 8 മുതൽ, വൈകിട്ട് 5 മണി കൊണ്ട് രണ്ടു വേദികളിലായി മത്സരങ്ങൾ പൂർത്തിയാക്കുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. മത്സാർത്ഥികളും മാതാപിതാക്കളും കലാധ്യാപകരും അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാണ്. പ്രഗത്ഭരായ വ്യക്തികളാണ് വിധി നിർണ്ണയം നടത്തുവാൻ എത്തുന്നത്. ഏറ്റവും മികവാർന്ന പ്രകടനങ്ങൾ ആണ് ഗ്രാന്റ് ഫിനാലെയിൽ പ്രതീക്ഷിക്കുന്നത് എന്ന് ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ അറിയിച്ചു.

കലാ പ്രതിഭയെയും കലാതിലകത്തെയും സമ്മാനങ്ങൾക്കു പുറമേ വമ്പൻ ഓഫറുകളും കാത്തിരിക്കുന്നു. സാബു സ്കറിയ ചെയർമാനുള്ള ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയാണ് ഫോമാ യുവജനോത്സവത്തിന്റെ ചുക്കാൻ പിടിക്കുന്നത്. ജോമോൻ കുളപ്പുരയ്ക്കൽ ആണ് കോഓർഡിനേറ്റർ. സിറിയക് കുര്യൻ, രേഖാ നായർ, രേഖാ ഫിലിപ്പ്, സാജു ജോസഫ്, ജെയ്ൻ മാത്യൂസ്, ഷീലാ ജോസ്, സണ്ണി കല്ലൂപ്പാറ, തോമസ് മാത്യു, മാത്യു വർഗീസ്, ജോസ്മോൻ തത്തംകുളം എന്നിവരടങ്ങിയ നേതൃനിരയാണ് കൾച്ചറൽ അഫയേഴ്സും കമ്മിറ്റിയുടെ കരുത്ത്. ബോബി തോമസ്, ശ്രീദേവി, അജിത് കുമാർ, അബിത ജോസ്, ഹരികുമാർ രാജൻ, തോമസ് എബ്രഹാം, ജോജോ കോട്ടൂർ, ഡാനിഷ് തോമസ്, തോമസ് ചാണ്ടി, ഷാലു പുന്നൂസ്, ജോൺസൻ മാത്യു, തോമസ് എം. ജോർജ്, ജയിംസ് പീറ്റർ, തോമസുകുട്ടി വർഗീസ് എന്നിവർ സേവനസന്നദ്ധ രായി മത്സരവേദികളുണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.