You are Here : Home / USA News

കെഎസ്ഐയുഎസ്എ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Sunday, June 10, 2018 03:46 hrs UTC

ന്യൂജഴ്‌സി∙ കേരള സാനിറ്റേഷന്‍ ആന്‍ഡ്‌ ഹെല്‍ത്ത്‌ ഇനീഷിയേറ്റീവ്‌ യുഎസ്‌എയുടെ 2018-2019 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വര്‍ഗീസ്‌ പ്ലാമൂട്ടിലാണ് പ്രസിഡന്റ്‌. സെക്രട്ടറിയായി ഡോ. ജോജി ചെറിയാനെയും ട്രഷററായി അലക്‌സ്‌ ജോസഫിനെയും തിരഞ്ഞെടുത്തു. ലിന്‍സി മാത്യുവാണു ഡയറക്ടർ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍.ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്സ്: മാര്‍ലിന്‍ എം. കാലായില്‍പറമ്പില്‍, ഏബ്രഹാം പോത്തന്‍സാജന്‍), ബെന്നി കുര്യന്‍ ലീഗല്‍ അഡ്വൈസറായി അറ്റോര്‍ണി എര്‍ലീന പെരേസ്രയും ഓഡിറ്റര്‍ ആയി മരിയ കോണ്‍ട്രറാസിനേയും തിരെഞ്ഞെടുത്തു .

കേരളത്തിലെ പാവപ്പെട്ട സ്‌കൂള്‍ കുട്ടികളുടേയും രോഗികളുടേയും ശുചിത്വവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമാക്കി രൂപം കൊണ്ട കെഎസ്ഐയൂഎസ്എ (KSIUSA) ചുരുങ്ങിയ കാലം കൊണ്ട്‌ കേരളത്തില്‍ 600ൽ അധികം ശുചിമുറികൾ നിര്‍മ്മിച്ചു നല്‍കി. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദിവാസി കുടുംബങ്ങള്‍ക്കുള്ള ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയും നിര്‍ധനരായ രോഗികള്‍ക്ക്‌ മരുന്നും ചികിത്സാ സഹായങ്ങളും ശുചിത്വ സാമഗ്രികളും എത്തിച്ചു നല്‍കുകയും ചെയ്തു. ചാരിറ്റബിള്‍ സംഘടനയായ കെഎസ്ഐയൂഎസ്എ 501 c(3) ആയി റജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതിനാല്‍ സംഭാവന നര്‍കുന്നവര്‍ക്ക്‌ നികുതി ഇളവ്‌ ലഭിക്കും.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനുള്ള പദ്ധതിയുമായി പുതിയ ഭാരവാഹികള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞതായി പ്രസിഡന്റ് വര്‍ഗീസ്‌ പ്ലാമൂട്ടിലും സെക്രട്ടറി ഡോ. ജോജി ചെറിയാനും അറിയിച്ചു. സംഭാവനകള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന വിലാസത്തില്‍ ചെക്കുകള്‍ അയക്കാവുന്നതാണ്‌. കെഎസ്ഐയൂഎസ്എയുടെ വെബ്‌സൈറ്റിലൂടെ Paypal മുഖേനയും സംഭാവനകള്‍ നല്‍കാവുന്നതാണ്‌.

ചെക്കുകള്‍ അയക്കേണ്ട വിലാസം KSI USA INC,P.O. Box 16,New Milford. New Jersey 07646, USA. ബാങ്ക്‌ മുഖേന സംഭാവന നല്‍കുവാന്‍ താഴെ കാണുന്ന അക്കൗണ്ട്‌ ഉപയോഗിക്കുക: Pay to the Order of Wells Fargo Bank NA - NJ 021200025, Kerala Sanitation Initiative USA NJ 1469244691. Paypal മുഖേന സംഭാവനകള്‍ അയക്കുവാന്‍: www.ksiusa.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.