You are Here : Home / USA News

സിജോ വടക്കന് "ഫോമാ ബെസ്റ്റ് ബിസിനസ്സ്മാൻ അവാർഡ് "

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Monday, June 04, 2018 07:14 hrs UTC

ചിക്കാഗോ: ഓസ്റ്റിൻ ആസ്ഥാനമായുള്ള ട്രിനിറ്റി ഗ്രൂപ്പ് ചെയർമാൻ സിജോ വടക്കന് ഫോമാ ബെസ്റ്റ് ബിസിനസ്സ്മാൻ അവാർഡ്. വടക്കെ അമേരിക്കയിലുടനീളമുള്ള 75 മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2016-18 കാലഘട്ടത്തിൽ, വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളികളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഫോമാ അവാർഡുകൾ. ഫോമാ അവാർഡ് കമ്മറ്റി അംഗങ്ങളായ ജോൺ ടൈറ്റസ്‌ , ദിലീപ് വെർഗീസ്, തോമസ് കർത്തനാൽ എന്നിവർ ചേർന്നാണ് അവാർഡ് പ്രഖ്യാപിച്ചത് .

2017 ൽ ട്രിനിറ്റി ടെക്സാസ് റിയാലിറ്റി, റിയൽ എസ്റ്റേറ്റ് രംഗത്ത് നേടിയ 102.3 മില്യൺ ഡോളറിൻറെ ബിസിനസ് ഉൾപ്പെടെ 230 മില്യൻ ആകെ വിറ്റുവരവ് നടത്തിയാണ് ഓസ്റ്റിൻ ആസ്ഥാനമായുള്ള ട്രിനിറ്റി ഗ്രൂപ്പ് ചെയർമാൻ സിജോ വടക്കൻ ഈ തിളക്കമാർന്ന അംഗീകാരത്തിന് അർഹനായത്. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തെ മികച്ച പ്രകടനങ്ങൾ മുൻനിറുത്തി മാക്സ് അവാർഡ് -2015 , പ്ലാറ്റിനം ടോപ്പ് അവാർഡ് 2017 & 2018 , ഓസ്റ്റിൻ ബിസിനസ് ജേർണൽ അവാർഡ്-2018 ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

തൃശിവപേരുരിലെ മാളയിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ സിജോ വടക്കൻ 2006 ൽ ആണ് ട്രിനിറ്റി ടെക്സാസ് റിയാലിറ്റി ഓസ്റ്റിനിൽ ആരംഭിക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തെ സ്വീകാര്യതയും , വിജയവും സിജോ വടക്കനെ ബിസിനസ്സിൽ വൈവിധ്യവല്കരണത്തിൻറെ പാതയിലേക്ക് നയിച്ചു . റിയല്‍ എസ്റ്റേറ്റ്, ഡെവലപ്‌മെന്റ്, കണ്‍സ്ട്രക്ഷന്‍, മാനേജ്‌മെന്റ്, ട്രേഡിംഗ് & ട്രാവല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ സാന്നിധ്യമായി "ട്രിനിറ്റി ഗ്രൂപ്പ് " എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. വളർന്നു പന്തലിച്ച ട്രിനിറ്റി ഗ്രൂപ്പിന്റെ വിറ്റുവരവ് 2017 ല്‍ 230 ദശലക്ഷം ഡോളറായിരുന്നു. കഴിഞ്ഞ വർഷം ട്രിനിറ്റി ഗ്രൂപ്പ് ഫ്‌ളേഴ്‌സ് ടി.വി യുഎസ്എയിൽ പങ്കാളികളായി ദൃശ്യമാധ്യമരംഗത്തേക്കും കടന്നെത്തി . അമേരിക്കൻ മലയാളി ചരിത്രത്തിൽ പുതിയൊരദ്ധ്യായം കുറിച്ച് രണ്ടു വർഷം മുൻപ് ആരംഭിച്ച " നാഫ ഫിലിം അവാർഡ് " (നോർത്ത് അമേരിക്കൻ ഫിലിം ) സംഘടിപ്പിക്കുന്ന നാഫ ടീം സി.ഇ.ഓ കൂടിയാണ് സിജോ വടക്കൻ.

ബിസിനസ്സ് രംഗത്ത് കുതിക്കുമ്പോഴും, സാമൂഹ്യ പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും അദ്ദേഹം ഒപ്പം കൂട്ടി തുടർന്ന് ട്രിനിറ്റി ഫൗണ്ടേഷൻ എന്ന ഒരു ചാരിറ്റി ഫൗണ്ടേഷനു അദ്ദേഹം രൂപം നൽകി. 2013-ൽ ഇന്ത്യയിലെ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ജഗദൽപുർ എന്ന സ്ഥലത്ത് സീറോ മലബാർ രൂപതയുടെ ഭൂമിയിൽ, ആദിവാസി കുട്ടികൾക്കായി ഹോളി ഫാമിലി സ്ക്കൂൾ പണിതു നൽകി . ഇതിന്റെ ഏകദേശം 75% മുതൽ മുടക്കിയത് ട്രിനിറ്റി ഫൗണ്ടേഷനാണ്. ട്രൈബൽ കുട്ടികൾക്ക് വിദ്യഭ്യാസം നൽകുകയും, അതിലൂടെ മൂല്യാധിഷ്ഠിത ഉദ്യോഗാർത്ഥികളായി മാറ്റുക എന്നതായിരുന്നു ട്രിനിറ്റി ഫൗണ്ടേഷൻ ഉദ്ദേശിക്കുന്നത്.കാരണം ഇക്കൂട്ടർ വിദ്യാഭ്യാസ കുറവ് മൂലം സാമൂഹ്യ വിരുദ്ധരുടെ കൈയ്യിൽ എത്തിപ്പെടാൻ സാധ്യത ഏറെയാണ്. ഈ കുട്ടികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നൽകാനുള്ള ശ്രമമാണ് ഇപ്പോൾ ട്രിനിറ്റി ഫൗണ്ടേഷൻ നടത്തി വരുന്നത്.

അമേരിക്കയിൽ ശങ്കര ഐ ഫൗണ്ടേഷൻ, ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക തുടങ്ങിയ സംഘടനകളുമായി ചേർന്നാണ് ട്രിനിറ്റി ഫൌണ്ടേഷൻ പ്രവർത്തിക്കുന്നത്.

ലിറ്റിയാണ് ഭാര്യ. അലൻ, ആൻ എന്നിവരാണ് മക്കൾ.

2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയ്ക്കടുത്ത് ഷാംബർഗ് സിറ്റിയിലെ സ്വാമി വിവേകാനന്ദ നഗർ എന്നു നാമയേയം ചെയ്തിരിക്കുന്ന റെനസെൻസ് ഹോട്ടലിൽ വച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കൺവൻഷനിൽ വെച്ചാണ് അവാർഡ് സമ്മാനിക്കുന്നത്.

ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.fomaa.net. ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.