You are Here : Home / USA News

കാന്‍സര്‍ പ്രതിരോധ ബോധവത്കരണ ക്ലാസ് എടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 04, 2018 10:07 hrs UTC

ചിക്കാഗോ:മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ: സി .എസ്. മധു അര്‍ബുദ രോഗ പ്രതിരോധ ത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. ഇന്ന് ലോകത്തിനു തന്നെ വലിയൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ക്യാന്‍സര്‍ രോഗത്ത തടയുവാന്‍ ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം മെന്നതിനെക്കുറിച്ച് അദ്ദേഹം വളരെ വിശദമായി വിവരിച്ചു. . തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസിലും, മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഓങ്കോളജിയില്‍ ഡിപ്ലോമയും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയ ശേഷം ഇംഗ്ലണ്ടിലെ ‘ലീഡ്‌സ്’യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാന്‍സര്‍ ചികിത്സയില്‍ പ്രത്യേകപരിശീലനം സിദ്ധിച്ച ഡോ: മധു ഏഴുവര്‍ഷത്തോളം തിരുവനന്തപുരം ആര്‍.സി.സി.യിലും പിന്നീട് കോട്ടയം,കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലായി ഓങ്കോളജി വിഭാഗത്തില്‍ ജോലിചെയ്തശേഷം 2010ല്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചു.അദ്ദേഹം എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ക്യാന്‍സര്‍ വിഭാഗം തലവനായി ജോലി ചെയ്തിട്ടുണ്ട്.

 

ഇപ്പോള്‍ കോട്ടയത്തും തൃശ്ശൂരും ഓങ്കോളജി ക്ലിനിക്കുകള്‍ നടത്തിവരുന്നു. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള മെഡിക്കല്‍ കോളേജുകളില്‍ നിന്നു ഫെലോഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍നിന്നും 'പാലിയേറ്റീവ് കെയറില്‍' പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഇദ്ദേഹത്തിന് 1997 ലോകാരോഗ്യസംഘടനയില്‍നിന്ന് ഓങ്കോളജി ഫെലോഷിപ്പിന് അര്‍ഹനാകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.ജൂണ്‍ 3 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ത്തെ വിരുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളി ഹാളില്‍ വച്ച് നടത്തിയ വിജ്ഞാനപ്രദമായ ഈ സ്റ്റഡി ക്ലാസില്‍ നിരവധി ജനങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍ ഡോ: മധു ചിറമുഖത്തിനെ സ്വാഗതം ചെയ്തുകൊണ്ട് സദസ്സിന് പരിചയപ്പെടുത്തി.അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലയില്‍ ചടങ്ങിന്റെ സുഗമമായ വിജയത്തിന് വേണ്ട നിര്‍ദേശങ്ങളും ക്രമീകരണങ്ങള്‍ ഒരുക്കി. ട്രസ്റ്റി ബോര്‍ഡ് അംഗം സിബി കൈതക്ക തൊട്ടിയില്‍ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു. ന്യൂസ് റിപ്പോര്‍ട്ടര്‍: സ്റ്റീഫന്‍ ചൊള്ളമ്പേല്‍. (പി.ആര്‍ .ഒ.) സെ.മേരിസ് ചര്‍ച്ച്, ചിക്കാഗോ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.