You are Here : Home / USA News

പള്ളിയുടെ മുമ്പിലുള്ള ജീസസ് സ്റ്റാച്യൂ നീക്കം ചെയ്യാന്‍ തീരുമാനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, June 01, 2018 10:28 hrs UTC

സൗത്ത് കരോളിന: റെഡ് ബാക്ക് സാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന ജീസ്സസ്സ് സ്റ്റാച്യൂ നീക്കം ചെയ്യണമെന്ന് വോട്ടെടുപ്പിലൂടെ തീരുമാനം. ദശാബ്ദത്തിന് മുമ്പു സ്ഥാപിച്ച പ്രതിമ 'കാത്തലിക്ക' ഇന്‍ നേച്ചര്‍(Catholic In Nature) എന്നാണ് നീക്കം ചെയ്യാന്‍ ചര്‍ച്ച് മെമ്പര്‍മാരെ പ്രേരിപ്പിച്ചത്. നീക്കം ചെയ്യണമെന്ന് 131 പേര്‍ ആവശ്യപ്പെട്ടപ്പോള്‍ 40 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ദൈവശാസ്ത്രപ്രകാരം പ്രതിമ വെക്കുന്നത് മെമ്പര്‍മാര്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാക്കുമെന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്നവര്‍ അഭിപ്രായപ്പെട്ടു. ജെഫ് റൈറ്റ് എന്ന ചര്‍ച്ച് മെമ്പര്‍ 2007 ലാണ് സ്വന്തം കൈകൊണ്ടു കൊത്തിയുണ്ടാക്കിയ പ്രതിമ ഇവിടെ സ്ഥാപിച്ചത്. എത്രയും വേഗം പ്രതിമ മാറ്റിയില്ലെങ്കില്‍ തകര്‍ക്കുമെന്ന് ചര്‍ച്ച് പാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിമ പണിതീര്‍ത്ത ജെഫ് പ്രതിമ തകര്‍ക്കാന്‍ അനുവദിക്കാതെ ഇവിടെ നിന്നും നീക്കുന്നതിനോ വില്‍ക്കുന്നതിനോ തയ്യാറെടുക്കുകയാണ്. ദൈവം മോശക്ക് നല്‍കിയ പത്തു കല്പനകളില്‍ ഒന്നാണ് പ്രതിമ ഉണ്ടാക്കുകയോ, നമസ്‌ക്കരിക്കുകയോ ചെയ്യരുതെന്ന്. സ്റ്റാച്യുകളുടെ അതിപ്രസരം യഥാര്‍ത്ഥ ക്രിസ്തുവില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുന്നുവെന്നാണ് ഭൂരിപക്ഷം അഭിപ്രായപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.