You are Here : Home / USA News

കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം രജത ജൂബിലി സമാപന സമ്മേളനം ബോസ്റ്റണില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, May 30, 2018 10:24 hrs UTC

ന്യൂയോര്‍ക്ക്: കേരളത്തില്‍ നിന്നു വടക്കേ അമേരിക്കയില്‍ കുടിയേറിപാര്‍ത്ത പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയായ നോര്‍ത്തമേരിക്കന്‍ കേരള പെന്തെക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ (കെ.പി.ഡബ്ല്യു.എഫ്) രജത ജൂബിലിയുടെ സമാപന സമ്മേളനം ജൂലൈ 7 ശനിയാഴ്ച ബോസ്റ്റണ്‍ സ്പ്രിങ്ങ്ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ഷന്‍ സെന്റററില്‍ നടത്തപ്പെടും. 36 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിനോടനുബദ്ധിച്ച് നടത്തപ്പെടുന്ന പ്രത്യേക സമ്മേളനത്തില്‍ ഫോറം പ്രസിഡന്റ് റോയി മേപ്രാല്‍ അദ്ധ്യക്ഷത വഹിക്കും. അനുഗ്രഹീത െ്രെകസ്തവ സാഹിത്യകാരന്‍ സുവിശേഷകന്‍ സാജു ജോണ്‍ മാത്യു മുഖ്യ പ്രഭാഷണം നടത്തും. നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള അവാര്‍ഡുകളുടെ വിതരണവും, മാധ്യമ ശില്പശാലയും സുവനീര്‍ വിതരണവും സമ്മേളനത്തില്‍ ഉണ്ടായിരിക്കും. റോയി മേപ്രാല്‍ പ്രസിഡന്റ്, രാജന്‍ ആര്യപ്പള്ളില്‍ വൈസ് പ്രസിഡന്‍റ്, നിബു വെള്ളവന്താനം ജനറല്‍ സെക്രട്ടറി, പാസ്റ്റര്‍ സ്റ്റാന്‍ലി ചിറയില്‍ ജോ സെക്രട്ടറി, ജോയിസ് മാത്യൂസ് ട്രഷറാര്‍, മേരി ജോസഫ് ലേഡീസ് കോര്‍ഡിനേറ്റര്‍ എന്നിവരാണ് കെ.പി.ഡബ്‌ള്യു.എഫ് നാഷണല്‍ ഭാരവാഹികള്‍.1993 ലെ സിറാക്യൂസ് സമ്മേളനത്തിലാണ് ആദ്യമായി അമേരിക്കയിലെ മലയാളി പെന്തക്കോസത് എഴുത്തുകാര്‍ ഒന്നിച്ചുകൂടി സംഘടനയ്ക്ക് രൂപം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.