You are Here : Home / USA News

2020 ഫോമാ കണ്‍വന്‍ഷന്‍ ഡാലസില്‍

Text Size  

Story Dated: Wednesday, May 30, 2018 10:23 hrs UTC

ബിനോയി സെബാസ്റ്റ്യന്‍

 

ഡാലസ്: നോര്‍ത്ത് അമേരിക്കയിലെ വന്‍ സംസ്ഥാനങ്ങളില്‍ ഒന്നായ ടെക്‌സസിലെ സംശുദ്ധ സാംസ്‌ക്കാരിക നഗരമായ ഡാലസില്‍ നൂറുകണക്കിനു മലയാളികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന സമ്മേളനത്തില്‍ ഫോമയുടെ പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായര്‍ പറഞ്ഞു, 2020ല്‍ ഫോമാ സമ്മേളനം അരങ്ങേറേണ്ടത് വൈവിദ്ധ്യമാര്‍ന്ന കേരളീയ പൗരാവലി സാമൂഹ്യ സംസ്‌ക്കാരിക സമന്വയത്തോടെ ജീവിക്കുന്ന ഡാലസില്‍ ആയിരിക്കണമെന്ന്. സത്യത്തിന്റെ തൊടുകുറി ചാര്‍ത്തി അദേഹം പറഞ്ഞ വാക്കുകള്‍ ടെക്‌സസിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ആയിരങ്ങളുടെ മനസില്‍ തെളിഞ്ഞുയരുന്ന ആഗ്രഹമാണ്. അതേ.. 2020 ഫോമാ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വേദി ഡാലസായിരിക്കണം. ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്.. നോര്‍ത്ത് അമേരിക്കയുടെ വിവിധ പ്രവിശ്യകളില്‍ മലയാളത്തെ സ്‌നേഹിച്ചും സ്വപ്നം കണ്ടും കഴിയുന്ന അബാലവൃദ്ധം മലയാളികള്‍ ആഗ്രഹിക്കുന്നു ഫോമാ സമ്മേളനം ടെക്‌സസില്‍ വേണമെന്ന്.

ഇതിന്റെ തെളിവാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും ഡാലസ് മലയാളി അസോസിയേഷനും ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പ് ചാമത്തിലിനും അനുദിനം ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയും പ്രോത്‌സാഹനവും. അമേരിക്കന്‍ മലയാളി സമ്മേളനങ്ങളുടെ നിരയില്‍ ഐതിഹാസിക ചരിതം കുറിച്ച 1996-ലെ ഡാലസ് ഫൊക്കാനാ സമ്മേളനത്തില്‍ പങ്കെടുത്ത ആറായിരത്തില്‍ പരം മലയാളികളില്‍ 90 ശതമാനവും ടെക്‌സസില്‍ നിന്നുള്ളവരായിരുന്നു എന്നത് അനുസ്മരണീയമാണ്. വ്യത്യസ്താഭിപ്രായങ്ങളും അസുത്രിതമോ ദര്‍ശനവിധേയമോ അല്ലാത്ത ബാലിശചിന്തകളും വാക്‌ടോപങ്ങളുമായി വ്യാജ പെരുമഴക്കാലമൊരുക്കുന്നവര്‍ ഫോമാ അമേരിക്കന്‍ മലയാളികളുടെ സാംസ്‌ക്കരികവും ജീവകാരുണ്യപരവുമായ ആശ്രയവും അത്താണിയുമാണെന്നു സദാ ഓര്‍മ്മിക്കേണം. ടെക്‌സസ് മലയാളികള്‍ സാംസ്‌ക്കാരിക സമ്മേളനങ്ങളെ ഹൃദയംകൊണ്ടു ഏറ്റെടുക്കുന്നു എന്നതിന്റെ പരിശുദ്ധമായ തെളിവാണ് ഡാലസ് സമ്മേളനം എന്ന് അച്ചാണിയനേഷിക്കുന്നവര്‍ മനസിലാക്കണം. ചിക്കാഗോയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ 65 റെജിസ്‌ട്രേഷനുകള്‍ കൊടുത്തു എന്നു അവകാശപ്പെടുന്ന നേതാക്കളുടെ പിന്നിലെ പിന്തുണ എത്രമാത്രമുണ്ട് എന്നു കാര്യമായി ചിന്തിക്കണം.

 

മനക്കൊട്ടകള്‍ കൊണ്ടു മാലിന്യം മാറില്ല എന്ന തിരിച്ചറിവുണ്ടാകണം. ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ അസോസിയേഷനുകളുടെ കൈയ്യടിയുടെ അകമ്പടിയേന്തുന്ന പിന്തുണ നേടിക്കഴിഞ്ഞ 2020 ലെ ഫോമാ ഡാലസ് കണ്‍വന്‍ഷന്‍ അത്യത്ഭൂതപൂര്‍വ്വമായ ഒരു സാംസ്‌ക്കാരിക കൂട്ടായ്മയ്മയുടെ നാഴികകല്ലായിരിക്കും. സാധാരണക്കാരുടെ സമ്മേളനം എന്ന ലക്ഷ്യത്തോടെ ഏറ്റവും ചിലവു കുറഞ്ഞ സമ്മേളനം, കലാസാംസ്‌ക്കാരിക സാഹിത്യ രംഗങ്ങളുടെ വളര്‍ച്ച, വിവിധ യണിവേഴ്‌സിറ്റികളിലെ ഇന്‍ഡോ അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍, സ്ത്രീജനങ്ങളുടെ നിറപങ്കാളിത്തം, ജീവകാരുണ്യരംഗങ്ങളില്‍ പുതിയ തുടക്കം, അമേരിക്കന്‍ പൊതു രാഷ്ട്രീയത്തിലേക്കുള്ള പാതയൊരുക്കല്‍, സ്വദേശ വിദേശ മലയാളികള്‍ തമ്മിലുള്ള ക്രിയാത്മകമായ ആശയവിനിമയം തുടങ്ങിയ പുതിയ പദ്ധതികള്‍ ഫോമായുടെ വിശ്വപ്രതിഛായയെ വളര്‍ത്തുന്ന സാംസ്‌ക്കാരിക നക്ഷത്രങ്ങളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.