You are Here : Home / USA News

സിറോ മലബാർ കത്തീഡ്രൽ മതബോധന സ്കൂൾ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർഥികളുടെ ഗ്രാജ്വേഷൻ നടത്തി

Text Size  

Story Dated: Friday, May 25, 2018 12:14 hrs UTC

ഷിക്കാഗോ∙ മാർത്തോമാ ശ്ലീഹാ സിറോ മലബാർ കത്തീഡ്രൽ മതബോധനസ്കൂളിൽ പന്ത്രണ്ടാം ക്ലാസ്സിൽനിന്നും പാസ്സായ കുട്ടികളുടെ ഗ്രാജ്വേഷൻ മേയ് 13 ഞായറാഴ്ച നടത്തി. ഈ വർഷം 55 കുട്ടികളാണ് പന്ത്രണ്ടാം ക്‌ളാസിൽ നിന്നും മതപഠനം പൂർത്തിയാക്കിയത്. വിശുദ്ധ കുർബാനയ്ക്കു ശേഷം കത്തീഡ്രൽ വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ ഇടവകസമൂഹത്തിനു മുമ്പാകെ ഈ കുട്ടികൾക്ക് ഡിപ്ലോമ വിതരണം ചെയ്ത് അവരെ അഭിനന്ദിച്ചു.

അതിനുശേഷം പന്ത്രണ്ടാം ഗ്രേഡ് അധ്യാപകരുടെ നേതൃത്വത്തിൽ ഈ കുട്ടികൾക്കായി പാരിഷ് ഹാളിൽ ഒരുക്കിയിരുന്ന മനോഹരമായ സ്വീകരണച്ചടങ് ഒരു ഹ്രസ്വ പ്രാർഥനയോടെ ആരംഭിച്ചു. ഓസ്റ്റിൻ ലാകായിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ജോയൽ ജോസ്, സെലെസ്റ്റ് ജോസി എന്നീ കുട്ടികൾ മതബോധന സ്കൂളിലെ തങ്ങളുടെ അനുഭവം പങ്കുവച്ചു. ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, മതബോധന സ്കൂൾ ഡയറക്ടർ സിസ്റ്റർ ഷീന, മുൻ വിദ്യാർഥിനി സാന്ദ്ര ഷാബു എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.

അധ്യാപകൻ ലൂക്കാച്ചൻ വർക്കി ഓരോ കുട്ടികളുടെയും സ്ലൈഡ് ഷോ വളരെ കരുതലോടെ തയാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. അധ്യാപകൻ കെവിൻ കുഞ്ചെറിയ നന്ദി അറിയിച്ചു. അധ്യാപിക നാൻസി ലൂക്കോസ് എംസി ആയിരുന്നു, മെർളി ചിറയിൽ, അബിൻ കുര്യാക്കോസ് തുടങ്ങിയ മറ്റു അധ്യാപകരുടെയും

മാതാപിതാക്കളുടെയും നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ സ്‌നേഹവിരുന്നോടെ പര്യവസാനിച്ചു.

By: ബ്രിജിറ്റ് ജോർജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.