You are Here : Home / USA News

ഷിക്കാഗോ മലയാളീ അസോസിയേഷൻ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു

Text Size  

Story Dated: Tuesday, May 22, 2018 05:00 hrs UTC

ഷിക്കാഗോ∙ ഷിക്കാഗോ മലയാളീ അസോസിയേഷൻ 2018 ലെ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു . ഈ വർഷം ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷിക്കാഗോ മലയാളീ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം .

സ്കോളർഷിപ് കമ്മിറ്റി കൺവീനർ ആയി ജേക്കബ് മാത്യു പുറയംപള്ളിയെ തിരഞ്ഞെടുത്തു തിരഞ്ഞെടുത്തു. ജേക്കബ് മാത്യു പുറയംപള്ളി യോടൊപ്പം പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ഉൾപ്പെട്ട കമ്മിറ്റി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത് .

ഹൈ സ്കൂൾ പഠനത്തിന് ലഭിച്ച GPA യോടൊപ്പം, ACT സ്കോറും കുട്ടികളുടെ പഠ്യേതര പ്രവർത്തനങ്ങളും, സാമൂഹിക സേവന പരിചയവും മറ്റു കലാ കായിക രങ്കങ്ങളിലെ മികവുകളും എല്ലാം വിശദമായി പരിഗണിച്ച ശേഷം ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുക . വിശദമായ അപേക്ഷ ഫോറവും മറ്റു വിവരങ്ങളും ചിക്കാഗോ മലയാളീ അസോസിയേഷൻ വെബ്സൈറ്റ് ആയ www.chicagomalayaleeassociation.org യിൽ നിന്നും ഷിക്കാഗോ മലയാളീ അസോസിയേഷൻ ഫേസ്ബുക്ക് പേജുകളിൽ നിന്നും ലഭിക്കുന്നതാണ്.

സാബു ആൻഡ് ലിസി നടുവീട്ടിൽ സ്പോൺസർ ചെയ്യുന്ന ഉതുപ്പാൻ നടുവീട്ടിൽ മെമ്മോറിയൽ സ്കോളർഷിപ് ആയിരിക്കും ജേതാവിനു ലഭിക്കുക . വിജയിക്ക് ഓഗസ്റ്റ് 25 ശനിയാഴ്ച വൈകിട്ട് നാലു മുതൽ പാർക്ക് റിഡ്ജിലെ മെയിൻ ഈസ്റ്റ് ഹൈസ്കൂളിൽ നടത്തുന്ന ഷിക്കാഗോ മലയാളീ അസോസിയേഷൻ ഓണാഘാഷങ്ങളോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.

ആവശ്യമായ എല്ലാ വിവരങ്ങളോടുമൊപ്പം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2018 ഓഗസ്റ്റ് 10ആണ്. സ്കോളർഷിപ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് മാത്യു പുറയംപള്ളി ( 847 877 3316 ) രഞ്ജൻ എബ്രഹാം ( 847 287 0661 ), ജിമ്മി കണിയാലി (630 903 7680 )

ഷിക്കാഗോ മലയാളീ അസോസിയേഷൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പ്രാഥമിക വോട്ടേഴ്‌സ് ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . എല്ലാ അംഗങ്ങളും അത് പരിശോധിച്ചു തങ്ങളുടെ പേരും മറ്റു വിവരങ്ങളും ശരിയാണ് എന്ന് ഉറപ്പു വരുത്തണമെന്നും ഏതെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ ഏപ്രിൽ 27 ന് മുൻപ് തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ അപ്പച്ചൻ നെല്ലുവേലിൽ നെയും പ്രസിഡന്റ് , സെക്രട്ടറിമാരെയും അറിയിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു .

By: ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.