You are Here : Home / USA News

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വെള്ളിയാഴ്ച മുതൽ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, May 22, 2018 04:17 hrs UTC

ഹൂസ്റ്റൺ∙ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വാർഷിക കൺവെൻഷൻ യോഗങ്ങൾ മേയ് 25, 26 (വെള്ളി, ശനി ) തീയതികളിൽ നടത്തും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകനും വാഗ്മിയും ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ചർച്ച് വികാരിയുമായ റവ.ഫാ.ഐസക്. ബി. പ്രകാശ് തിരുവചന പ്രഘോഷണം നടത്തും.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Road, Houston, Texas 77048) നടത്തപ്പെടുന്ന യോഗങ്ങൾ വൈകിട്ട് 7നു ഗാനശുശ്രൂഷയോടു കൂടി ആരംഭിക്കും.

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് ആഴമേറിയ ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സന്തോഷ പൂർവം ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) - 281 261 4603

ഡോ. ഈപ്പൻ ഡാനിയേൽ (വൈസ് പ്രസിഡന്റ്) - 215 262 0709

ജോസഫ് ജോർജ് ( ട്രഷറർ) - 281 507 5268

ഏബ്രഹാം ഇടിക്കുള (സെക്രട്ടറി) - 713 664 5607

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More