You are Here : Home / USA News

ആരോഗ്യ പരിരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പി.സി.എന്‍.എ.കെ ബോസ്റ്റണ്‍ കോണ്‍ഫ്രന്‍സില്‍ പ്രത്യേക സെക്ഷന്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Tuesday, May 22, 2018 02:41 hrs UTC

ന്യുയോര്‍ക്ക്: ആരോഗ്യ രംഗത്ത് വൈദഗ്ദ്ധ്യം നേടി പ്രവര്‍ത്തിക്കുന്ന പ്രഫഷണലുകള്‍ക്കായ്, ക്രിസ്ത്യന്‍ മെഡിക്കല്‍ ആന്റ് ഡെന്‍റല്‍ അസോസിയേഷന്റെ സഹകരണത്തോടെ 36മത് മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സില്‍ പ്രത്യേക സെക്ഷന്‍ ക്രമീകരിക്കുന്നു.

'' മെഡിക്കല്‍ പ്രാക്ടീസിലെ ആത്മീയ ഇടപെടലുകള്‍ " (സ്പിപിരിച്വല്‍ ഇന്‍റര്‍വെന്‍ഷന്‍ ഇന്‍ മെഡിക്കല്‍ പ്രാക്ടീസ് ) എന്ന വിഷയത്തെ അധിഷ്ഠിതമാക്കി ജൂലൈ 6 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 10 വരെ നടത്തുന്ന പ്രത്യേക സെമിനാറില്‍, നിരവധി ഗോള്‍ഡന്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള മെഡിക്കല്‍ ജേണലിസ്റ്റും പ്രമുഖ ഫാമിലി ഫിസിഷ്യനും, മികച്ച എഴുത്തുകാരനും കൂടിയായ ഡോ. വാള്‍ട്ട് ലാരിമോര്‍ ക്ലാസുകള്‍ നയിക്കും.

ആരോഗ്യ പരിരക്ഷാ മേഖലയില്‍ ഒരു ദൈനംദിന മിഷനറിയാകുന്നത് എങ്ങനെയെന്ന് അറിയുവാന്‍ കഴിയുന്ന ഒരു അദ്വീതിയ സെക്ഷനാണിത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഓരോരുത്തരും ദിനംപ്രതി കണ്ടുമുട്ടുന്ന രോഗികളെ ആത്മീയ തലത്തില്‍ നിന്നുകൊണ്ട് ശുശ്രൂഷിക്കുവാനും പരിചരിക്കുവാനും വിലയിരുത്തുവാനും പ്രാപ്തരാക്കുന്ന ഈ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സി.എം.ഡി.എ നല്‍കുന്ന ഹാജര്‍ സര്‍ട്ടിഫിക്കറ്റും,തുടര്‍വിദ്യാഭ്യാസത്തിനായുള്ള 1.5 ഇഋ ക്രഡിറ്റും ലഭിക്കുന്നതാണ്.

ഫ്‌ളോറിഡ അക്കാഡമി ഓഫ് ഫാമിലി ഫിസിഷ്യന്‍സിന്റെ പ്രസിഡന്റായി ദീര്‍ഘ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഡോ. വാള്‍ട്ട് ലാരിമോര്‍, കുടുംബ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് പ്രമുഖ ടെലിവിഷന്‍ റേഡിയോ ചാനലുകളില്‍ വൈവിധ്യമാര്‍ന്ന പഠന ക്ലാസുകള്‍ നടത്തി വരുന്നു. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ഡോ. ലാരിമോര്‍ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഈ കൂട്ടായ്മയിലൂടെ ക്രിസ്ത്യന്‍ ഹെല്‍ത്ത് കെയര്‍ പ്രഫഷനലുകളുടെ ഒരു ശൃംഖലയെ ഏകോപിപ്പിക്കുക്കുകയും വിവിധ മെഡിക്കല്‍ സുവിശേഷവല്‍ക്കരണ പ്രൊജക്ടുകള്‍ ചെയ്‌തെടുക്കുവാന്‍ സാധിക്കുകയും ചെയ്യുമെന്ന് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്‍സണ്‍ ഇടിക്കുളയും ദേശീയ സെക്രട്ടറി വെസ്‌ളി മാത്യുവും പറഞ്ഞു.

"നഗ്‌നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു " എന്ന യേശുക്രിസ്തുവിന്റെ വചനം അക്ഷാരാര്‍ത്ഥത്തില്‍ അനര്‍ത്ഥമാക്കുന്ന പഠന പരിശീലന ക്ലാസുകള്‍ ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആത്മീയ ഉത്തേജനത്തിന് കാരണമായിത്തീരുമെന്ന് കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ ഡോ. തോമസ് ഇടിക്കുള അറിയിച്ചു.

നാഷണല്‍ ട്രഷറാര്‍ ബാബുക്കുട്ടി ജോര്‍ജ്, യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസ്, ലേഡീസ് കോര്‍ഡിനേറ്റര്‍ ആശ ഡാനിയേല്‍, മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് മാത്യൂ, ഡോ.ജെയിംസ് സാമുവേല്‍, ഡോ. സിനി പൗലോസ് തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു. ബോസ്റ്റണ്‍ സ്പ്രിങ്ങ് ഫീല്‍ഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് 36 മത് പി.സി.എന്‍.എ.കെ സമ്മേളനം ജൂലൈ 5 മുതല്‍ 8 വരെ നടത്തപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pcnak2018.org

വാര്‍ത്ത: നിബു വെള്ളവന്താനം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.