You are Here : Home / USA News

ഭവനവായ്പ സെമിനാർ സംഘടിപ്പിക്കുന്നു

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Tuesday, May 22, 2018 02:08 hrs UTC

ന്യൂജേഴ്‌സി:ന്യൂജേഴ്സിയിലെ ഫസ്റ്റ് ടൈം ഹോം ബയേഴ്സിനും സെക്കൻഡ് ടൈം ഹോം ബയേഴ്സിനുമായി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 22നു ചൊവ്വാഴ്ച രാവിലെ 10നു ടീനെക്കിലുള്ള പബ്ലിക്ക് ട്രസ്റ്റ് റീയൽറ്റി ഗ്രൂപ്പിന്റെ ഓഫീസിൽ വച്ചാണ് സെമിനാർ നടത്തുന്നത്.Address: 818 Garrison Ave, Teaneck, NJ 07666,

എസ്.ഡി. ക്യാപിറ്റൽ ഫണ്ടിംഗ് ഹോം ലോൺ ഡിവിഷൻ ആണ് സെമിനാർ സംഘടിപ്പിക്കുന്നത്. ടീനെക്ക് ആസ്ഥാനമായുള്ള പബ്ലിക്ക് ട്രസ്റ്റ് റീയൽറ്റി ഗ്രൂപ്പുമായി ചേർന്നാണ് സെമിനാർ നടത്തുന്നത്. രണ്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നവർക്ക് റെജിസ്ട്രേഷൻ സൗജന്യമായിരിക്കും. സെമിനാറിൽ പങ്കെടുക്കുന്നവർക്കു ലഞ്ചും നൽകുന്നതാണ്. ആദ്യമായി വീട് വാങ്ങുന്നവർക്ക് ലോൺ സംബന്ധമായ എല്ലാ സംശയങ്ങൾക്കും കുരുക്കുകൾക്കും പരിഹാരം നിർദ്ദേശിക്കുകയും താല്പര്യമുള്ളവർക്ക് അവിടെ വച്ച് തന്നെ ലോൺ നടപടികളുമായി മുന്നോട്ടു പോകുവാൻ സൗകര്യവും നല്കുന്നതായിരിക്കുമെന്ന് എസ്.ഡി. ക്യാപിറ്റൽ ഫണ്ടിംഗ് പ്രതിനിധി ജോസഫ് ചെറിയാൻ അറിയിച്ചു. കൂടാതെ സെക്കന്റ് വീട് വാങ്ങുന്നവർക്ക് നല്ല ലോൺ ഓപ്ഷനകളും ലഭ്യമാണ്.

എസ്.ഡി. ക്യാപിറ്റൽ ഫണ്ടിംഗ് വഴി വീട് വാങ്ങുന്ന ലോൺ അപേക്ഷകർക്ക് അപ്ലിക്കേഷൻ ഫീസോ , പ്രോസ്സസിംഗ് ഫീസോ ഈടാക്കുന്നതല്ല.തേർഡ് പാർട്ടി ഫീ മാത്രമായിരിക്കും എടുക്കുക. കുറഞ്ഞ വായ്പ നിരക്കിന് പുറമെ 500 ഡോളർ ലെൻഡർ റിബേറ്റും നൽകുന്നതാണ്. പോയിന്റ്സ് ഓപ്ഷൻ, ടാക്സ് എസ്ക്രോ (escrow) എന്നീ നിബന്ധനകളും ബാധകമല്ല. ഇതുകൂടാതെ വായ്പാക്കാരിൽ നിന്ന് പ്രൈവറ്റ് മോർട്ഗേജ് ഇൻഷുറൻസും ഈടാക്കുന്നതല്ല. ഇതിനു പുറമെ ഏറ്റവും കുറഞ്ഞ ചെലവിൽ ക്ലോസിംഗ് നടത്തികൊടുക്കുന്നാതാണെന്നും കമ്പനി ഉറപ്പു നൽകുന്നു. റീഫിനാൻസ് ചെയ്യുന്നവർക്കും ക്ലോസിങ് കോസ്ററ് ബാധകമല്ല. അപ്പ്രൈസൽ ഫീസ് റീഫണ്ട് ചെയ്തു കൊടുക്കുന്നതുമാണ്. കൂടാതെ ഏറ്റവും കുറഞ്ഞ പലിശ നിരക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. സെമിനാറിൽ പെങ്കെടുക്കാൻ താല്പര്യമുള്ളവർ ജോസഫ് ചെറിയാൻ ( എസ്.ഡി. ക്യാപിറ്റൽ ഫണ്ടിംഗ് ) ph :9736346093 (C ) 8555497001 (o ) ഇമെയിൽ:jcherian@sdcapitalfunding.com, അരുൺതോമസ് ( പബ്ലിക്ക് ട്രസ്റ്റ് റീയൽറ്റി ഗ്രൂപ്പ് ) ph :2013575525 (o) 2018328400 (c)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.